എംപ്ലോയിസ് പ്രൊവിഡന്‌റ് ഫണ്ട് ഓര്‍ഗനൈസേഷന്‍, ഇ.എസ്.ഐ.സി യുടെയും ആഭിമുഖ്യത്തില്‍ വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി സുവിധ സമാഗം ബോധവത്കരണ ക്യാമ്പ് നടത്തുന്നു. ഏപില്‍ 29 ന് രാവിലെ 9 ന് അമ്പലവയല്‍ ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ നടക്കുന്ന ജില്ലാതല ക്യാമ്പില്‍ ഇ.പി.എഫ്.ഒ അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍, താല്‍പ്പര്യമുള്ള വ്യക്തികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. https://shorturl.at/hisCH എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും ബോധവത്കരണ ക്യാമ്പില്‍ പങ്കെടുക്കാം.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം