എടവക അമ്പലവയൽ ദാറുൽ ഹുദാ മദ്രസ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ സൗജന്യമായി നൽകി. ചടങ്ങിൽ പുളിക്കൽ ഹംസ മദ്രസ പ്രസിഡണ്ട് അഹമ്മദ് സാഹിബിന് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദ് കുട്ടി,ഷഹീൻ ഫൈസി,മുഹമ്മദാലി വെള്ളമുണ്ട ശിഹാബ് മലബാർ,മൊയ്ദൂട്ടി,തുടങ്ങിയവർ പങ്കെടുത്തു.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.