മാനന്തവാടി : പുഴയിൽ കുളിക്കാനിറങ്ങിയ ആൾ മുങ്ങി മരിച്ചു. കല്ലോടി കൂളിപ്പൊയിൽ കോളനിയിലെ കറപ്പൻ്റെ മകൻ ഉണ്ണിയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ താഴെയങ്ങാടി പുഴയിലായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന രണ്ടു പേർ രക്ഷപ്പെട്ടു.പോലീസും ഫയർഫോഴ്സും നടത്തിയ തിരച്ചിലിനിടയിൽ മൃതദേഹം കണ്ടെത്തി. പോസ്റ്റുമോർട്ടത്തിനായി വയനാട് ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.