പട്ടികജാതി വികസന വകുപ്പിന് കീഴിലെ വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ അഞ്ച് മുതല്‍ പത്ത് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന് നല്‍കുന്നതിന് ട്യൂട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, ഹിന്ദി, സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ് വിഷയങ്ങളിലാണ് ട്യൂഷന് നല്‍കേണ്ടത്. ഹൈസ്കൂള്‍ വിഭാഗം അപേക്ഷകര്‍ ബി.എഡും യു.പി വിഭാഗം അപേക്ഷകര്‍ ടിടിസി അല്ലെങ്കില്‍ ഡിഎല്‍എഡ് പാസായിരിക്കണം. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി മെയ് 16 നകം പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ scdokalpettablock@gmail.com ല്‍ ലഭിക്കും. ഫോണ്‍:04936-208099, 8547630163

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.