ഒറ്റ ദിവസം കൊണ്ട് 58 ലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോ; വീഡിയോയിൽ ഉള്ളത് കഴുത കുട്ടിയും അതിന് കൈകളിൽ എടുത്ത് താലോലിക്കുന്ന യുവാവും

ഓരോ ദിവസവും പലതരത്തിലുള്ള വീഡിയോകള്‍ നമ്മള്‍ സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. അതില്‍ തന്നെ ആളുകള്‍ പട്ടികളെയും പൂച്ചകളെയും ഒക്കെ പോലെയുള്ള മൃഗങ്ങളെ താലോലിക്കുന്ന വീഡിയോയും നമ്മള്‍ കണ്ടിട്ടുണ്ടാവും. എല്ലാവർക്കും ഇഷ്ടമുള്ള വളർത്തുമൃഗങ്ങളാണ് അവ. എന്നാല്‍, ആരെങ്കിലും കഴുതക്കുഞ്ഞുങ്ങളെ താലോലിക്കുന്ന വീഡിയോ കണ്ടിട്ടുണ്ടോ?

അങ്ങനെ ഒരു മനോഹര വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. Nature is Amazing പങ്കിട്ടിരിക്കുന്ന ആ അതിമനോഹരമായ വീഡിയോ 5.8 മില്ല്യണ്‍ ആളുകള്‍ കണ്ടുകഴിഞ്ഞു. ഇന്നലെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ആര് കണ്ടാലും മനസ് നിറഞ്ഞുപോകുന്ന തരത്തിലുള്ളതാണ് വീഡിയോ.
https://x.com/AMAZlNGNATURE/status/1786833368933421078

വീഡിയോയില്‍ കാണുന്നത് ഒരാള്‍ ഒരു കഴുതക്കുട്ടിയെ താലോലിക്കുന്നതാണ്. കറുത്ത നിറമുള്ള വളരെ അധികം വാത്സല്യം തോന്നിപ്പിക്കുന്ന മുഖമുള്ള ഒരു കഴുതക്കുട്ടിയാണ് ആളുടെ കയ്യിലുള്ളത്.അയാള്‍ കഴുതക്കുട്ടിയെ കയ്യില്‍വച്ച്‌ കുഞ്ഞുങ്ങള്‍ താലോലിക്കുന്നത് പോലെ താലോലിക്കുന്നത് വീഡിയോയില്‍ കാണാം.

അത് അയാളുടെ കയ്യില്‍ ഒതുങ്ങിയിരിക്കുകയാണ്. അയാള്‍ അതിന്റെ നെറ്റിയില്‍ തന്റെ തല മുട്ടിച്ചു പിടിച്ചിട്ടുണ്ട്. കഴുതക്കുട്ടിക്ക് ആ വാത്സല്യപ്രകടനം നന്നായി ഇഷ്ടപ്പെട്ടു എന്നാണ് വീഡിയോയില്‍ നിന്നും മനസിലാവുന്നത്.

ഒക്ടോബർ ഒന്നുമുതൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ മാറ്റം, ആദ്യത്തെ 15 മിനിറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആധാർ നിർബന്ധം

ദില്ലി: പുതിയ ഐആർസിടിസി ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ ഒക്ടോബർ 1 മുതൽ നടപ്പാകും. റിസർവേഷൻ ആരംഭിച്ചതിന്റെ ആദ്യ 15 മിനിറ്റിനുള്ളിൽ ഐആർസിടിസി വെബ്‌സൈറ്റ് വഴിയോ ആപ്ലിക്കേഷൻ വഴിയോ ജനറൽ ടിക്കറ്റുകൾ റിസർവ് ചെയ്യുന്നതിന്

പ്രസ് ക്ലബ്ബുകളിൽ ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് പ്രവേശനം:പത്രപ്രവർത്തക യൂണിയന് ഒമാക് നിവേദനം നൽകി

കൽപ്പറ്റ: സംസ്ഥാനത്ത് പത്രപ്രവർത്തക യൂണിയന് കീഴിലുള്ള പ്രസ് ക്ലബ്ബുകളിൽ വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്യുന്നതിന് ഓൺലൈൻ മാധ്യമങ്ങൾക്കുള്ള പ്രവേശന വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (ഒമാക് )വയനാട് ജില്ലാ കമ്മിറ്റി കേരള

30 വയസ് കഴിഞ്ഞവരിൽ മുട്ടുവേദന വർദ്ധിക്കുന്നു ; എങ്ങനെ പ്രതിരോധിക്കാം?

30 വയസ് കഴിഞ്ഞവരിൽ മുട്ടുവേദന കൂടി വരുന്നതായി പഠനം. കാൽമുട്ടിലെ ഘടനാപരമായ മാറ്റങ്ങൾ, അതായത് നേരിയ തരുണാസ്ഥി വൈകല്യങ്ങൾ, ചെറിയ അസ്ഥി സ്പർസ് എന്നിവ 30 വയസ്സുള്ള വ്യക്തികളിൽ പലപ്പോഴും രോഗലക്ഷണങ്ങളില്ലാതെ കാണപ്പെടുന്നതായി കണ്ടെത്തി.

സംസ്ഥാനത്ത് ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. ഇന്ന്അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള

കാന്‍സര്‍ ഒരു ജനിതക രോഗമാണോ? രോഗം വരുന്ന വഴികള്‍ ഇങ്ങനെയാണ്

കാന്‍സര്‍ ഒരു ജനിതക രോഗമാണോ? ഇങ്ങനെയൊരു സംശയമുണ്ടാകുമ്പോള്‍ പലപ്പോഴും നമ്മള്‍ പാരമ്പര്യത്തെക്കുറിച്ചാവും ചിന്തിക്കുന്നത്. മാതാപിതാക്കള്‍ക്കോ കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലുമോ രോഗം ഉണ്ടായിരുന്നോ? എനിക്കും കാന്‍സര്‍ വരുമോ? എന്നൊക്കെയുള്ള സംശയങ്ങള്‍ ഉണ്ടാവാം. പാരമ്പര്യമായുണ്ടാകുന്ന കാന്‍സര്‍ വരുന്ന വഴി

പറയുന്നതെല്ലാം ശ്രദ്ധിക്കുന്ന സ്മാർട്ട്‌ഫോൺ! സ്വകാര്യത എങ്ങനെ സംരക്ഷിക്കും?

നമ്മൾ സംസാരിക്കുന്ന ഉത്പന്നങ്ങളുടെ ആഡുകൾ സ്മാർട്ട്‌ഫോണിൽ ഏതെങ്കിലും ആപ്ലിക്കേഷനുകൾ തുറക്കുമ്പോൾ പ്രത്യേക്ഷപ്പെടുന്നത് ശ്രദ്ധിച്ചിട്ടില്ലേ.. ഈ എഐ യുഗത്തിൽ നമ്മളുടെ സ്വകാര്യതയെല്ലാം ഇത്തരത്തിൽ പിടിച്ചെടുക്കുന്ന പല സംവിധാനങ്ങളും കണ്ടുപിടിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. പക്ഷേ ഇങ്ങനെ നമ്മുടെ പ്രൈവസിയിലേക്ക്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.