ഒക്ടോബർ ഒന്നുമുതൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ മാറ്റം, ആദ്യത്തെ 15 മിനിറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആധാർ നിർബന്ധം

ദില്ലി: പുതിയ ഐആർസിടിസി ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ ഒക്ടോബർ 1 മുതൽ നടപ്പാകും. റിസർവേഷൻ ആരംഭിച്ചതിന്റെ ആദ്യ 15 മിനിറ്റിനുള്ളിൽ ഐആർസിടിസി വെബ്‌സൈറ്റ് വഴിയോ ആപ്ലിക്കേഷൻ വഴിയോ ജനറൽ ടിക്കറ്റുകൾ റിസർവ് ചെയ്യുന്നതിന് ആധാർ പ്രാമാണീകരണം നിർബന്ധമാക്കും. ദുരുപയോഗം തടയുന്നതിനൊപ്പം യഥാർത്ഥ ഉപയോക്താക്കൾക്ക് റിസർവേഷൻ സംവിധാനത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യൻ റെയിൽവേയുടെ കമ്പ്യൂട്ടറൈസ്ഡ് പിആർഎസ് കൗണ്ടറുകളിൽ ജനറൽ റിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള നിലവിലുള്ള രീതി മാറ്റമില്ലാതെ തുടരും. അംഗീകൃത റെയിൽവേ ടിക്കറ്റിംഗ് ഏജന്റുമാർക്ക് ആദ്യ ദിവസത്തെ റിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള നിലവിലെ 10 മിനിറ്റ് നിയന്ത്രണം മാറ്റങ്ങളൊന്നുമില്ലാതെ തുടരും. തത്കാൽ ടിക്കറ്റുകൾക്ക് ആധാർ പ്രാമാണീകരണം നിർബന്ധമാണ്. ജൂലൈ 1 മുതലാണ് തത്കാൽ ടിക്കറ്റ് ബുക്കിംഗിന് ആധാർ നിർബന്ധമാക്കിയത്. ബുക്കിംഗിന്റെ ആദ്യ 30 മിനിറ്റിനുള്ളിൽ ഏജന്റുമാർക്ക് ആദ്യ ദിവസത്തെ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയില്ല. എസി ക്ലാസുകൾക്ക് രാവിലെ 10.00 മുതൽ 10.30 വരെയും ജനറൽ ക്ലാസുകൾക്ക് രാവിലെ 11.00 മുതൽ 11.30 വരെയും ഈ പരിധി ബാധകമാണ്

ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ വിനോദ് കുമാറിന് രണ്ടാം സ്ഥാനം

പാലക്കാട് വെച്ച് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ സാമൂഹ്യശാസ്ത്ര മേളയിൽ പ്രൈമറി വിഭാഗം അധ്യാപകർക്കായി നടത്തിയ തൽസമയ ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ പടിഞ്ഞാറത്തറ യുപി സ്കൂളിലെ അധ്യാപകനായ പുഷ്പത്തൂർ വിനോദ് കുമാർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഒളിച്ചുകളിയൊന്നും നടക്കില്ലന്നെ! ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് മെസേജുകളും വായിക്കാനാകും; ഇതാണ് വഴി

വാട്സ്ആപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളിൽ ഒന്നാണ് മെസേജ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്‌ഷൻ. നമ്മൾ ഏതെങ്കിലും ഒരാൾക്ക് മെസേജ് തെറ്റി അയച്ചാലോ, അല്ലെങ്കിൽ അയച്ച മെസേജ് മാറിപ്പോയാലോ അവ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം. നിരവധി പേർക്ക്

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും

തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും

വാട്സ്ആപ്പിൽ സുരക്ഷ കർശനമാക്കാൻ പുതിയ ഫീച്ചർ; ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ വരുന്നു.

സൈബർ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി വാട്സ്ആപ്പ് ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. വാട്സ്ആപ്പ് ഫീച്ചറുകൾ നിരീക്ഷിക്കുന്ന വാബീറ്റഇൻഫോയാണ് (WABetaInfo) പുതിയ സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. പുതിയ

ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ മെയിൻ സെന്റർ  ഉദ്ഘാടനം ചെയ്തു.

കോട്ടത്തറ ഗ്രാമപഞ്ചായത്ത് ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ മെയിൻ സെന്റർ ടി. സിദ്ധിഖ് എം.എൽ. എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഹെൽത്ത് ഗ്രാന്റിൽ നിന്നും അനുവദിച്ച 55 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.

വോട്ടർ പട്ടിക പരിഷ്കരണം: ജില്ലാ കളക്ടർ പ്രവർത്തനം വിലയിരുത്തി

വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായി ബി.എൽ.ഒ സൂപ്പർവൈസർമാരുടെ പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഗോദാവരി ഉന്നതി സന്ദർശിച്ച് എന്യൂമറേഷൻ ഫോം വിതരണവും ബൂത്ത് ലെവൽ ഓഫീസർമാരുടെ പ്രവർത്തനവും കളക്ടര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.