മേപ്പാടി: കാർ ബൈക്കിനോട് ചേർന്ന് ഓവർടേക്ക് ചെയ്‌തതുമായി ബന്ധപ്പെ ട്ടുള്ള തർക്കത്തെ തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേരെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്‌തു. മലപ്പുറം, കട മ്പോട്, ചാത്തൻചിറ വീറ്റിൽ ബാദുഷ (26), മലപ്പുറം, തിരൂർ, പൂക്കയിൽ പുഴക്കൽ വീട്ടിൽ മുഹമ്മദ് റാഷിദ് (29) എന്നിവരെയാണ് മേപ്പാടി പോലീസ് മുട്ടിലിൽ വെച്ച് അറസ്റ്റ് ചെയ്‌തത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കാ യി അന്വേഷണം ഊർജിതമാക്കി. 05.05.2024 തിയ്യതി പുലർച്ചെയാണ് കേ സിനാസ്‌പദമായ സംഭവം നടന്നത്. തോമ്മാട്ടുച്ചാൽ സ്വദേശിയായ യുവാവ് ഓടിച്ചിരുന്ന കാർ ബൈക്കിനോട് ചേർന്ന് ഓവർടേക്ക് ചെയ്‌തതായി ആരോ പിച്ച് എട്ടോളം ആളുകൾ ചേർന്ന് യുവാവിനെ കാറിൽ നിന്നും വലിച്ചിറക്കി അതിക്രൂരമായി ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദിച്ചു. തുടർന്ന്, വാഹനത്തിൽ കയറ്റി ചിത്രമൂലയിലെ ചായത്തോട്ടത്തിൽ കൊണ്ടുപോയി വീണ്ടും മർദിക്കുകയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക യും ചെയ്തു. മർദനത്തെ തുടർന്ന് യുവാവിൻ്റെ കാൽപാദത്തിൻ്റെ എല്ലു പൊട്ടി ഗുരുതര പരിക്കേൽക്കുകയായിരുന്നു. എസ്.ഐ എം പി ഷാജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.വി ബിഗേഷ്, എ. എസ് പ്രശാന്ത് കുമാർ, സിവിൽ പോലീസ് ഓഫീസറായ ബാലു നായർ തുടങ്ങിയ വരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം