ബത്തേരി: എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സുൽത്താൻ ബത്തേരി സർവജന സ്കൂൾ വിദ്യാർത്ഥിനി അഞ്ചിതയുടെ വിജയത്തിന് തിളക്കമേറെ . പരീക്ഷയുടെ തലേ ദിവസം തെങ്ങിൽ നിന്നും വീണ് അച്ചൻ മരണപ്പെട്ട വേദനയോടെയാണ് അഞ്ചിത പരീക്ഷ എഴുതിയത്. നൂൽപ്പുഴ മുക്കുത്തികുന്ന് ഫോറസ്റ്റിനോട് ചേർന്നാണ് വൈദ്യുതി പോലും എത്താത്ത, ആനയടക്കം വന്യമൃഗങ്ങൾ ദിവസവും വന്ന് പോകുന്ന പ്രദേശത്താണ് അച്ചച്ചൻ രാഘവൻ, അമ ദേവകി, ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ സഹോദരി അജന്യയും താമസിക്കുന്നത്. പി.ടി.എ പ്രസിഡൻ്റ് ശ്രീജൻ ടി.കെ , എസ്. എം സി ചെയർമാൻ സുഭാഷ് ബാബു പ്രിൻസിപ്പാൾ പി.എ. അബ്ദുൾ നാസർ , എച്ച് എം ജിജി ജേക്കബ് , ഗഫൂർ യു പി എന്നിവർ വീട്ടിൽ എത്തി അഞ്ചിതയെ അഭിനന്ദിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







