അന്താരാഷ്ട്ര റെഡ് ക്രോസ് ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി മൈസൂര്‍ റോഡിലെ ഐ.ആര്‍.സി.എസ് സുരക്ഷാ പ്രോജക്ട് ഓഫീസ് പരിസരത്ത് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയര്‍മാന്‍ ബേബി ടി പോത്തന്‍ പതാക ഉയര്‍ത്തി. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കൂട്ടയോട്ടം പത്മശ്രീ ചെറുവയല്‍ രാമന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പരിപാടിയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഡോ.ഗോകുല്‍ദേവ്, വൈസ് ചെയര്‍മാന്‍ കെ.ജെ തങ്കച്ചന്‍, റെഡ് ക്രോസ് സൊസൈറ്റി ജില്ലാ സെക്രട്ടറി എം.ടി ഫിലിപ്പ്, മാനന്തവാടി ജില്ലാ ആശുപത്രി സുപ്രണ്ട് വി. ടി രാജേഷ്, നഴ്‌സിങ് സുപ്രണ്ട് മിനി, ഹെഡ് നഴ്‌സ് ശാന്ത എന്നിവര്‍ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







