തിരുവല്ല :ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലിത്ത മോറാൻ മാർ അത്തനേഷ്യസ് യോഹാൻ (കെ പി യോഹന്നാൻ) അന്തരിച്ചു. അമേരിക്കയിലെ ടെക്സാസിലായിരുന്നു അന്ത്യം. കാർ ഇടിച്ചു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഇന്ത്യൻ സമയം ചൊവ്വ വൈകിട്ട് 6.45ന് ഉണ്ടായ അപകടത്തിലാണ് തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റത്. ഡാലസിലെ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
ടെക്സാസിലെ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കാമ്പസിൽ നിന്നും പ്രഭാത സവാരിക്കിടെ റോഡിലേയ്ക്ക് ഇറങ്ങുന്നതിനിടയിലാണ് കാറിടിച്ചത്. തിരുവല്ലയിലെ സഭ ആസ്ഥാനത്ത് നിന്നും അഞ്ചു ദിവസം മുമ്പാണ് മെത്രാപ്പൊലീത്ത അമേരിക്കയിൽ എത്തിയത്.