മാനന്തവാടി പി കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ്,ഇലക്ട്രോണിക്‌സ്, മലയാളം, മാത്തമാറ്റിക്‌സ് വിഷയങ്ങളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, അസലുമായി മെയ് 21, 22 തിയതികളില്‍ രാവിലെ 10 നകം ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 8547005060

വാഹന ലേലം
മാനന്തവാടി വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ കെ.എല്‍ 12 ഇ 6846 വാഹനം ലേലം ചെയ്യുന്നു. ലേല വില്‍പനയ്ക്ക് ശേഷം അഞ്ച് വര്‍ഷത്തേക്ക് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം.