മഞ്ഞപ്പിത്തം: കേസുകൾക്കൊപ്പം മരണ സംഖ്യയും കൂടുന്നു, ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മുൻ വർഷങ്ങളെ അപേക്ഷിച്ച് മഞ്ഞപ്പിത്ത രോഗം കൂടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി പേർ ഈ അഞ്ച് മാസം കൊണ്ട് മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ. ഈ വർഷം മാത്രം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂന്ന് ആയി. സംസ്ഥാനത്ത് അഞ്ച് മാസം കൊണ്ട് മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണം രണ്ടക്കം കടന്നു. രോഗബാധിതരുടെ എണ്ണവും ദിനംപ്രതി ഉയരുകയാണ്. 2024 തുടങ്ങി മെയ് മാസം വരെ അയ്യായിരത്തിലധികം പേരാണ് മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. എന്നാൽ കഴിഞ്ഞ വർഷക്കാലത്തെ മുഴുവൻ കണക്കുകൾ നോക്കിയാൽ അത് നാലായിരത്തിനും താഴെയാണ്. മരണനിരക്കിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ മുഴുവൻ കണക്കുകൾ നോക്കിയാൽ 7 പേരുടെ മരണമാണ് മഞ്ഞപ്പിത്തം മൂലമെന്ന് വ്യക്തമായത്. അതിന് മുന്നേയുള്ള വർഷവും സമാനമായിരുന്നു സ്ഥിതി. എന്നാൽ ഇത്തവണ ഈ കഴിഞ്ഞ അഞ്ച് മാസം കൊണ്ട് മരണം 13 ലെത്തി.

മലപ്പുറത്ത് മാത്രം 8 മരണമാണ് ഈ വർഷം മഞ്ഞപ്പിത്തം മൂലമെന്ന് കണ്ടെത്തിയത്. ജില്ലയിൽ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് മുൻ കരുതലുകളെടുത്തിട്ടുണ്ട്. രോഗം പടരുന്ന മലയോര മേഖലകളിലെ വീടുകളിൽ കയറി ബോധവൽക്കരണം നടത്തും, കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്തെന്ന് ഉറപ്പുവരുത്തും, വ്യക്തി ശുചിത്വത്തിനും ഗാർഹിക ആവശ്യങ്ങൾക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കണമെന്ന കാര്യവും ജനങ്ങളെ അറിയിക്കും. രോഗബാധിതർ കൃത്യമായി വിശ്രമം എടുക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. നിലമ്പൂർ മേഖലയിൽ രോഗം ശക്തമാകുന്ന സാഹചര്യത്തിൽ ഇന്നലെ ഡിഎംഒയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നിരുന്നു. ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗവും, അതുമൂലമുള്ള മരണങ്ങളും വർദ്ധിക്കുന്നതിനാൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആർ രേണുക അറിയിച്ചു.

മലിനമായ വെള്ളത്തിലൂടെ പടരുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് ആണ് കേരളത്തിൽ മഞ്ഞപ്പിത്തത്തിന്റെ പ്രധാന കാരണം. ഓരോ പ്രദേശത്തും ആരോഗ്യവകുപ്പ് രോഗപ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. കണക്കുകൾ കൂടിവരുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം.

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.

വയനാട് ചുരം ബൈപാസ് ഉടൻ യാഥാർഥ്യമാക്കുക – ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) വയനാട് ജില്ലാ കമ്മിറ്റി

വയനാട് ചുരം ബൈപാസ് യാഥാർഥ്യമാക്കാനുള്ള അടിയന്തര നടപടി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്ന് ഓൾ കേരള ടൂറിസം അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വയനാട് ചുരം ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരജാഥ വിജയിപ്പിക്കാൻ വയനാട്ടിലെ

സീറ്റൊഴിവ്

സുല്‍ത്താന്‍ ബത്തേരി പൂമല ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ബിഎഡ് കോമേഴ്‌സ് (ഇഡബ്ല്യൂഎസ്) വിഭാഗത്തില്‍ സീറ്റൊഴിവ്. വിദ്യാര്‍ത്ഥികള്‍ സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 14 ന് ഉച്ച 12ന് കോളജ് ഓഫീസിൽ എത്തിച്ചേരണം. ഫോണ്‍: 9605974988.

തൊഴിൽ മേള

അസാപ് മാനന്തവാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. വിവിധ മേഖലയിലുള്ള തൊഴിലവസരങ്ങൾ മേളയുടെ ഭാഗമായി ലഭിക്കും. ഉദ്യോഗാർത്ഥികൾ https://forms.gle/SVqszhmhttAugR7f7 ൽ

സ്പോട്ട് അഡ്മിഷൻ

കൽപ്പറ്റ കെഎംഎം ഗവ. ഐടിഐയിലെ വിവിധ ട്രേഡുകളിൽ വനിത സംവരണ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 16ന് ഉച്ച 12നകം രേഖകളുടെ അസലുമായി ഐടിഐയിൽ എത്തിച്ചേരണം. ഫോൺ: 04936 205519, 9995914652.

ദർഘാസ് ക്ഷണിച്ചു.

വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രി ലബോറട്ടറിയിലേക്ക് ആവശ്യമായ റിയേജന്റുകൾ വിതരണം ചെയ്യാൻ വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസ് ഓഗസ്റ്റ് 26ന് ഉച്ച രണ്ടിനകം സൂപ്രണ്ടിന്റെ ഓഫീസിൽ നൽകണം. ഫോൺ: 04936 256229.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.