മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ അടുവാടി, തെക്കുംപാടി, നാല് സെന്റ്, ഞാണുമ്മല്‍, തൊണ്ടുപാളി, കൂടല്‍മല എന്നീ പ്രദേശങ്ങളില്‍ നിന്നും കൊളവയല്‍ സെന്റ് ജോര്‍ജ്ജ് എ.എല്‍.പി സ്കൂളിലേക്ക് പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ള കുട്ടികളെ സ്കൂള്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ എത്തിക്കുന്നതിനും വൈകീട്ട് തിരികെ എത്തിക്കുന്നതിനും വാഹന ഉടമകളില്‍ നിന്നും ഡ്രൈവര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മേയ് 23 ന് വൈകീട്ട് 3 വരെ സ്കൂള്‍ ഓഫീസില്‍ ക്വട്ടേഷന്‍ സ്വീകരിക്കും.

സുധീഷ് കുമാറിന് സ്വീകരണം നൽകി
ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.