കമ്പളക്കാട്
ഭൗതിക പഠനത്തോടൊപ്പം മതപഠനവും അനിവാര്യമാണെന്നും സംസ്കാരവും അന്തസ്സുമുള്ള യഥാർഥ മനുഷ്യനെ സൃഷ്ടിക്കുന്നത് മതബോധമാണെന്നും കൊച്ചിൻ മെട്രോ ചീഫ് വിജിലൻസ് ഓഫീസർ കെ. കെ അശ്റഫ് ഐ.ആർ.പി.എഫ്. എസ്. കമ്പളക്കാട് മദ്റസത്തുൽ അൻസാരിയ്യയിൽ നടന്ന മദ്റസാ പഠനത്തോടൊപ്പം എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസടക്കം ഉന്നത വിജയം നേടിയവരെയും സമസ്ത പൊതു പരീക്ഷയിലെ ജേതാക്കളെയും അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ പ്രോത്സാഹനങ്ങൾക്കായി സമൂഹം ചെയ്തു വരുന്ന ഇത്തരം അനുമോദനങ്ങൾ വിദ്യാർഥികൾക്ക് ഏറെ പ്രചോദനമാകുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
കമ്മിറ്റി ജനറൽ സെക്രട്ടറി പി.ടി അശ്‌റഫ് ഹാജി അദ്ധ്യക്ഷനായി. ടൗൺ മസ്ജിദ് ഖത്തീബ് അബ്ദുസ്സലീം മാഹിരി , പി.സി ഇബ്റാഹിം ഹാജി, വി.പി ശുക്കൂർ ഹാജി സംസാരിച്ചു. മുഹമ്മദ് കുട്ടി ഹസനി, പത്തായക്കോടൻ മൊയ്തു ഹാജി, സി.എച്ച് മൊയ്തു ഹാജി , ത്വൽഹത്ത് ഇടത്തിൽ , സൈത് പി കെ , ശംസുദ്ദീൻ വാഫി, അനസ് ദാരിമി തുടങ്ങിയവർ നേതൃത്വം നൽകി. സ്വദ്ർ മുഅല്ലിം ഹാരിസ് ബാഖവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റഫീഖ് യമാനി നന്ദിയും പറഞ്ഞു

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍