‘ടർബോ’ ഫാൻസ്‌ ഷോ: ജില്ലയിൽ വൻ ഒരുക്കങ്ങൾ

മാനന്തവാടി:മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’യുടെ ഫാൻസ്‌ ഷോയുടെ ജില്ലാ തല ടിക്കറ്റ് വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് മാനന്തവാടി മാരുതി തിയേറ്ററിൽ ഫാൻസ്‌ ഷോ നടക്കുന്നത്.
പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങൾ കൈമാറി കൊണ്ടാണ് റിലീസ് ദിന പരിപാടികൾ ഫാൻസ്‌ ക്രമീകരിച്ചിരിക്കുന്നത്. മാനന്തവാടി
ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അസീസ് വാളാട് ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി.
അസോസിയേഷൻ
സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ രക്ഷധികാരിയുമായ സുന്ദരൻ ടി. പി അധ്യക്ഷത വഹിച്ചു.
ജോസ് ടി. എ,രമേശ് കുമാർ പി. ആർ,നിജിൽ പി പൗലോസ് തുടങ്ങിയവർ സംസാരിച്ചു.

ചിത്രത്തിന്റെ റിലീസ് മെയ്‌ 23 നാണ്. രാവിലെ 9 മണിക്കാണ് മാനന്തവാടിയിൽ ഫാൻസ്‌ ഷോ.
വാദ്യ മേളങ്ങളോടെ വൻ വരവേൽപ്പാണ് ഒരുക്കിയിരിക്കുന്നത്.
കേക്ക് കട്ടിങ്ങും മധുര വിതരണവും അടക്കം നിരവധി പരിപാടികൾ ഫാൻസ്‌ ആസൂത്രണം ചെയ്തിട്ടുണ്ട്

ലോകമെമ്പാടും ചിത്രത്തിന്റെ ബുക്കിങ് അതിവേഗത്തിലാണ് നടക്കുന്നത്. മണിക്കൂറുകൾ കൊണ്ട് ബുക്കിങ് മഴയാണ് നടക്കുന്നത്. ലോകമെമ്പാടും കോടികളുടെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു. കേരളത്തിൽ തിയേറ്റർ ചാർട്ടിങ് നടക്കുന്നു. 300ലധികം തീയറ്ററുകളിൽ കേരളത്തിൽ ടർബോ എത്തും.

Latest News

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.