മതബോധമാണ് ഭൗതിക ജീവിതതത്തെ സാർഥകമാക്കുന്നത് :കെ.കെ അശ്റഫ്

കമ്പളക്കാട്
ഭൗതിക പഠനത്തോടൊപ്പം മതപഠനവും അനിവാര്യമാണെന്നും സംസ്കാരവും അന്തസ്സുമുള്ള യഥാർഥ മനുഷ്യനെ സൃഷ്ടിക്കുന്നത് മതബോധമാണെന്നും കൊച്ചിൻ മെട്രോ ചീഫ് വിജിലൻസ് ഓഫീസർ കെ. കെ അശ്റഫ് ഐ.ആർ.പി.എഫ്. എസ്. കമ്പളക്കാട് മദ്റസത്തുൽ അൻസാരിയ്യയിൽ നടന്ന മദ്റസാ പഠനത്തോടൊപ്പം എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസടക്കം ഉന്നത വിജയം നേടിയവരെയും സമസ്ത പൊതു പരീക്ഷയിലെ ജേതാക്കളെയും അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ പ്രോത്സാഹനങ്ങൾക്കായി സമൂഹം ചെയ്തു വരുന്ന ഇത്തരം അനുമോദനങ്ങൾ വിദ്യാർഥികൾക്ക് ഏറെ പ്രചോദനമാകുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
കമ്മിറ്റി ജനറൽ സെക്രട്ടറി പി.ടി അശ്‌റഫ് ഹാജി അദ്ധ്യക്ഷനായി. ടൗൺ മസ്ജിദ് ഖത്തീബ് അബ്ദുസ്സലീം മാഹിരി , പി.സി ഇബ്റാഹിം ഹാജി, വി.പി ശുക്കൂർ ഹാജി സംസാരിച്ചു. മുഹമ്മദ് കുട്ടി ഹസനി, പത്തായക്കോടൻ മൊയ്തു ഹാജി, സി.എച്ച് മൊയ്തു ഹാജി , ത്വൽഹത്ത് ഇടത്തിൽ , സൈത് പി കെ , ശംസുദ്ദീൻ വാഫി, അനസ് ദാരിമി തുടങ്ങിയവർ നേതൃത്വം നൽകി. സ്വദ്ർ മുഅല്ലിം ഹാരിസ് ബാഖവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റഫീഖ് യമാനി നന്ദിയും പറഞ്ഞു

‘ദീപക്കിന്റെ മുഖത്ത് വിഷമം കണ്ട് കാര്യം തിരക്കി, പറഞ്ഞില്ല’; യുവതിക്കെതിരെ ശക്തമായ നടപടി വേണമെന്ന് പിതാവ്

കോഴിക്കോട്: ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയതില്‍ യുവതിക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവുമായി മരിച്ച ദീപക്കിന്‍റെ പിതാവ് ചോയി. ഇനി മറ്റാര്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും ചോയി പറഞ്ഞു. മാനനഷ്ടക്കേസ്

‘വീഡിയോ എടുക്കാൻ കാണിച്ച ധൈര്യം അയാൾക്കെതിരെ പ്രതികരിക്കാനും കാണിക്കണം;നിശബ്ദമായി ഒരു ജീവൻ പോയി’,ഭാഗ്യലക്ഷ്മി

കോഴിക്കോട്: ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. യുവാവ് മോശമായി പെരുമാറിയെന്ന് പരാതിയുള്ള പെണ്‍കുട്ടിക്ക് ഉറപ്പുണ്ടെങ്കില്‍ വീഡിയോ എടുക്കാന്‍ കാണിച്ച ധൈര്യം അയാള്‍ക്കെതിരെ

നിലം തൊടാതെ സ്വര്‍ണവില; ഇന്നും വില വര്‍ധിച്ചു.

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. കുറച്ച് ദിവസങ്ങളായി വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇനിയും വില ഉയരാനാണ് സാധ്യതയെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. നേരിയ വിലക്കുറവ് ഇടയ്ക്ക് ഉണ്ടാകുന്നുണ്ടെങ്കിലും തുടര്‍ന്നുവരുന്ന ദിവസങ്ങളില്‍ വില വര്‍ധിക്കാന്‍ തന്നെയാണ് സാധ്യത.

അസിസ്റ്റന്റ് മാനേജർ- അക്കൗണ്ടന്റ് നിയമനം

എന്‍ ഊര് ഗോത്രപൈതൃക ഗ്രാമത്തിൽ താത്ക്കാലിക അസിസ്റ്റന്റ് മാനേജർ- അക്കൗണ്ടന്റ് നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നും ബി.ബി.എം /ബി.ബി.എ/ ബി.എ ടൂറിസം/ ബി.എ (ട്രൈബൽ സ്റ്റഡീസ്)/ ബി.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ/ ബി.എ ആൻത്രോപോളജി/ബി.എസ്‌.ഡബ്ലൂ/

ഡാറ്റ എൻട്രി നിയമനം

ജില്ലാ ഐ.റ്റി.ഡി.പി ഓഫീസിലും അതിന് കീഴിലുള്ള ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലുമായി പ്രവർത്തിക്കുന്ന സഹായ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം നടത്തുന്നു. പ്ലസ് ടു, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ടൈപ്പ് റൈറ്റിങ്ങും, ഡാറ്റ

വാഹന ലേലം

പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം, എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഉടമസ്ഥതയിലുള്ള കെഎൽ-01-ബിഎ-5537 നമ്പർ മാരുതി സ്വിഫ്റ്റ് ഡിസയർ എസി കാർ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ക്വട്ടേഷനുകൾ ജനുവരി 22 വൈകിട്ട് നാലിനകം കൽപ്പറ്റ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.