ജനവാസ മേഖലകളെ റവന്യു വില്ലേജായും വനമേഖലകളെ ഫോറസ്റ്റ് വില്ലേജായും വേർതിരിക്കണം : കേരളാ കോൺ ഗ്രസ്
ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളെ റവന്യു വില്ലേജായും വനമേഖലകളെ ഫോറസ്റ്റ് വില്ലേജായും പ്രത്യേകം തരം തിരിച്ച് ഫോറസ്റ്റ് വില്ലേജുകളെ മാത്രം പരിസ്ഥിതിലോല മേഖലയായി നിശ്ചയിക്കണമെന്ന് കേരളാ കോൺഗ്രസ്സ് കല്ലറ്റ നിയോജകമണ്ഡലം കമ്മിറ്റി കേന്ദ്ര സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തോടപ്പം മലയോര മേഖലയിലെ കർഷകരുടെയും ജനങ്ങളുടെയും ആശങ്കകൾ പരിഹരിക്കുവാൻ ഇനിയെങ്കിലും കേന്ദ്ര ഗവണമെൻ്റ് തയ്യാറാകണം. ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ, തോട്ടം മേഖലകൾ എന്നിവയെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതിൽ നിന്ന് പൂർണമായി ഒഴിവാക്കി ഇ പ്രശനത്തിനു ശാശ്വത പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് പി കെ രാജൻ അദ്ധ്യക്ഷത വഹിച്ചു. കേരളാ കർഷക യൂണിയൻ ജില്ലാ പ്രസിഡണ്ട് റോബർട്ട് കെ ജി, കേരളായുത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ജിതേഷ് കുര്യാക്കോസ്, അഡ്വ ജോർജ് വാതുപറമ്പിൽ, ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി പൗലോസ്, സച്ചിൻ സുനിൽ, ഷാൻ്റി ചേനമ്പാടി, രവി മേപ്പാടി, എം റ്റി അഗസ്റ്റിൻ, സണ്ണി കടവൻ, വർഗീസ് എം റ്റി, സോണി കുര്യൻ , നാസർ ടി ,ഇന്ദിരാ ശിവദാസ്, സെഫിയ തുടങ്ങിയവർ പ്രസംഗിച്ചു
ദീപു ജോണിന്റെ സംസ്കാരം ഇന്ന്
ഇന്നലെ രാത്രി മാനന്തവാടിയിൽ അപകടത്തിൽപ്പെട്ട് മരണപ്പെട്ട കരിന്തിരിക്കടവ് പാറച്ചാലിൽ ദീപു ജോണിൻ്റെ സംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് കമ്മന ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ
കേരള ലോകായുക്ത ക്യാമ്പ് സിറ്റിങ്
കേരള ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ഒക്ടോബറില്‍ 13,14 തിയതികളില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ക്യാമ്പ് സിറ്റിങ് നടത്തുന്നു. കണ്ണൂര്‍ ഗവ ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ഒക്ടോബര്‍ 13 രാവിലെ 10 നും കോഴിക്കോട് ഗവ ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ 14 ന് രാവിലെ 10 നും സിറ്റിങ്ങ് നടക്കും. സിറ്റിങ്ങില്‍ പുതിയ പരാതികള്‍ നേരിട്ട് സ്വീകരിക്കും. ഫോണ്‍:0471-2300362
വയനാട് പോലീസിന്റെ നേതൃത്വത്തിൽ അഭിനന്ദന ദിനം ആചരിച്ചു
കൽപ്പറ്റ: കഴിഞ്ഞ രണ്ട് മാസത്തിനിടെ മികച്ച സേവനം കാഴ്ച്ച വെച്ച പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ച് വയനാട് പോലീസിന്റെ നേതൃത്വത്തിൽ അഭിനന്ദന ദിനം ആചരിച്ചു. വയനാട് ജില്ലാ പോലീസ് സൊസൈറ്റി ഹാളിൽ നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി എ.എസ്.പി, ബത്തേരി, കൽപ്പറ്റ ഡിവൈ.എസ്.പി മാർ ഉൾപ്പെടെയുള്ള 50 പോലീസ് ഉദ്യോഗസ്ഥരെയാണ് ആദരിച്ചത്. എല്ലാവർക്കും ജില്ലാ പോലീസ് മേധാവി പ്രശസ്തി പത്രം കൈമാറി. ജില്ലയെ മുഴുവൻ ആശങ്കയിലാഴ്ത്തിയ മാല കവർച്ചാ കേസുകളിൽ സംഘത്തിലെ പത്ത് പേരെ അതിവിദഗ്ധമായി പിടികൂടിയതിലും, അർധരാത്രിയിൽ ബസ് കേടായി വനത്തിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ സമയോചിതമായി ഇടപെട്ട് സുരക്ഷിതമായി പുറത്തെത്തിച്ചതിലും, മലേഷ്യൻ പൗരനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ അന്വേഷണം നടത്തി മലപ്പുറത്തുനിന്ന് കണ്ടെത്തിയതിലും, സ്റ്റേഷനിൽനിന്ന് തൊണ്ടിമുതൽ മോഷണം പോയ കേസിൽ പ്രതിയെ അതിവേഗം പിടികൂടിയതിലും മറ്റു അന്വേഷണ മികവ് തെളിയിച്ച ഉദ്യോഗസ്ഥരെയാണ് ആദരിച്ചത്.റോഡ് മുറിച്ചുകടക്കാൻ പ്രയാസപ്പെട്ട വയോധികനെ കൈകളിൽ കോരിയെടുത്ത് സുരക്ഷിതമായി മറുപുറത്തെത്തിച്ച സാമൂഹിക ഉത്തരവാദിത്വത്തിനും കരുതലിനും മാതൃകയായ ഉദ്യോഗസ്ഥനും ആദരവ് ഏറ്റുവാങ്ങി.അഡീഷണൽ എസ്.പി. എൻ.ആർ. ജയരാജ് അധ്യക്ഷത വഹിച്ചു. മാനന്തവാടി എ.എസ്.പി കാർത്തിക് ബാലകുമാർ ഐ.പി.എസ്, ഡി വൈ.എസ്.പിമാരായ എം.എം. അബ്ദുൽ കരീം, സുരേഷ് ബാബു, ടി.എ. അഗസ്റ്റിൻ, ഷജു ജോസഫ്, കൽപ്പറ്റ ഐ.പി എ.യു. ജയപ്രകാശ്, എൻ.സെൽ ഐ.പി വി. സിജിത്ത്, ഡി.പി.ഒ മാനേജർ സി.കെ മനേഷ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലകളിലും എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച 'അഭിനന്ദന ദിനം'(അപ്രീസിയേഷൻ ഡേ) ആചരിക്കാനുള്ള ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്റെ നിർദേശപ്രകാരമാണ് പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചത്.
വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ഗ്രാന്‍ഡ് സ്കോളര്‍ഷിപ്പ് ഉറപ്പാക്കണം: ജില്ലാ വികസന സമിതി യോഗം
പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ഗ്രാന്‍ഡ് സ്കോളര്‍ഷിപ്പ് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ വി ചെല്‍സസിനി ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍ രജിസ്ട്രേഷനില്ലാത്ത സാഹചര്യത്തില്‍ ഇ-ഗ്രാന്റ്സ് സ്കോളര്‍ഷിപ്പ് ആനുകൂല്യം ലഭികാത്ത വിദ്യാര്‍ത്ഥികള്‍ ജില്ലയില്‍ ഉണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അധികൃതരോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. മുള്ളന്‍ക്കൊല്ലി-പുല്‍പ്പള്ളി പ്രദേശങ്ങളിലെ വരള്‍ച്ചാ മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കാരാപ്പുഴ ഡാമില്‍ നിന്നും പൈപ്പ് ലൈന്‍ മുഖേന വെള്ളം എത്തിക്കുന്ന പ്രവര്‍ത്തി യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് എം.പിയുടെ പ്രതിനിധി കെ.എല്‍ പൗലോസ് യോഗത്തില്‍ ആവശ്യപ്പെട്ടു. വനമേഖലയോട് ചേര്‍ന്നുള്ള ഉന്നതികളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്ത സാഹചര്യം പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ ഇടപെടല്‍ നടത്തണമെന്ന് കൃഷി വകുപ്പ് മന്ത്രിയുടെ പ്രതിനിധി വി.എ മജീദ് പറഞ്ഞു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ചക്കിണി ഉന്നതിയില്‍ അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതിക്കാവശ്യമായ വനഭൂമി ലഭ്യമാക്കുന്നതിന് പരിവേഷ് പോര്‍ട്ടലിലൂടെ ക്ലിയറന്‍സ് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചതായി മാനന്തവാടി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു. കടമാന്‍തോട് ഡാം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് ഡി.പി.ആര് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ജില്ലാ കളക്ടര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഭരണസമിതി അംഗങ്ങള്‍, പ്രദേശവാസികള്‍ എന്നിവരുടെ സംയുക്ത യോഗം ചേരാന്‍ കാവേരി ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി.. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ആസൂത്രണ ഭവന് എ.പി.ജെ ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ എ.ഡി.എം കെ.അജീഷ്, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം കമാലുദ്ദീന്, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ഫാം ഫോട്ടോഗ്രാഫി മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഫാം ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. 'കാര്‍ഷിക കേരളം പുതുയുഗപ്പിറവിയിലേക്ക്'എന്നതാണ് പ്രമേയം. പ്രായപരിധിയില്ലാതെ ഫോട്ടോഗ്രാഫിയില്‍ താത്പര്യമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. വിജയികള്‍ക്ക് 20,000, 10,000, 5,000 രൂപ വീതം സമ്മാനം ലഭിക്കും. കൂടാതെ തിരഞ്ഞെടുക്കുന്ന 10 ചിത്രങ്ങള്‍ക്ക് 1,000 രൂപ വീതം പ്രോത്സാഹന സമ്മാനം നല്‍കും. ഒരു മത്സരാര്‍ത്ഥിക്ക് പരമാവധി മൂന്ന് ചിത്രങ്ങള്‍ സമര്‍പ്പിക്കാം. ചിത്രങ്ങള്‍ക്ക് കുറഞ്ഞത് 300 ഡി പി ഐ റെസല്യൂഷനും മൂന്ന് എംബി ഫയല്‍ വലുപ്പവും വേണം. ചിത്രങ്ങള്‍ സെപ്റ്റംബര്‍ 30 നകം farmphotography2026@gmail.com ല്‍ അയയ്ക്കണം. ഫോണ്‍ : 8078095860
ഓക്സിജന്‍ ഗ്യാസ് വിതരണത്തിന് ദര്‍ഘാസ് ക്ഷണിച്ചു.
വയനാട് മെഡിക്കല്‍ കോളേജിലേക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് (2026-27) മെഡിക്കല്‍ ഓക്സിജന്‍ ഗ്യാസ് വിതരണം ചെയ്യാന്‍ താത്പര്യമുളളവരില്‍ നിന്നും ഇ-ദര്‍ഘാസുകള്‍ ക്ഷണിച്ചു. വിവരങ്ങള്‍ https://etenders.kerala.gov.in ലഭ്യമാണ്. ഫോണ്‍-04935-240264
ലേലം
കല്‍പ്പറ്റ ഗവ എന്‍.എം.എസ്.എം കോളേജ് ക്യാമ്പസില്‍ നിന്നും മുറിച്ച് അടുക്കിവെച്ച മരങ്ങള്‍ ഒക്ടോബര്‍ പത്തിന് രാവിലെ 11 ന് ലേലം ചെയ്തു വില്‍ക്കും. ഫോണ്‍- 04936204569
ദര്‍ഘാസ് ക്ഷണിച്ചു
പി.എം.ജി.എസ്.വൈ -പി.ഐ.യു പദ്ധതിയിലുള്‍പ്പെട്ട കോളിയാടി- ചെറുമാട് റോഡ് റീ-ടാറിങ്ങ് പ്രവര്‍ത്തിക്കായി ദര്‍ഘാസ് ക്ഷണിച്ചു. തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, ജലസേചനം, ഇലക്ട്രിക്കല്‍ വകുപ്പുകളില്‍ രജിസ്റ്റര്‍ ചെയ്ത (എ/ബി/സി/ഡി ക്ലാസ്സ്) പരിചയ സമ്പന്നരായ കരാറുകാരില്‍ നിന്നും ദര്‍ഘാസും അക്രഡിറ്റഡ് ഏജന്‍സികള്‍ മുഖേന താല്പര്യപത്രങ്ങളുമാണ് ക്ഷണിക്കുന്നത്. ഒക്ടോബര്‍ 12 ന് വൈകിട്ട് ആറ് വരെ ദര്‍ഘാസ് സമര്‍പ്പിക്കാം. ഫോണ്‍: 04936-203774.
വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം
മാനന്തവാടി: മാനന്തവാടി എൽഎഫ് യുപി സ്ക്കൂളിന് സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു. കമ്മന കരിന്തിരിക്കടവ് പാറച്ചാലിൽ ജോണിന്റെയും, പരേതയായ മേരി ജോണിന്റെയും മകൻ ദീപു ജോൺ (35) ആണ് മരണപ്പെട്ടത്. ദീപു സഞ്ചരിച്ച ബൈക്ക് ഓട്ടോറി ക്ഷയിൽ തട്ടുകയും, റോഡിലേക്ക് തെറിച്ചുവീണ ദീപു റിക്കവറി വാനി നടിയിൽപ്പെടുകയുമായിരുന്നു. ദീപു ജോണിന്റെ മാതാവ് മേരി രണ്ടാ ഴ്ച്ച മുമ്പ് മരണപ്പെട്ടിരുന്നു. ഇതേതുടർന്ന് വിദേശത്ത് നിന്നും എത്തി യതായിരുന്നു ദീപു. ഭാര്യ: എമിലി. സഹോദരി: ദിവ്യ ജോൺ.
ജില്ലയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു
കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മഴ മുന്നറിയിപ്പ് പ്രകാരം ജില്ലയിലെ ക്വാറികൾ, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിങ് പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ വി. ചെൽസസിനി ഉത്തരവിട്ടു.
താത്പര്യപത്രം ക്ഷണിച്ചു
വയനാട് ജില്ലാ പഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയിലൂള്പ്പെടുത്തി വിവിധ സ്കൂളുകളിലേക്ക് ഫര്‍ണ്ണീച്ചര്‍ വാങ്ങല്‍, അമ്പലവയല്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ലാബുകളുടെ നവീകരണം, വൈത്തിരി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓഫീസ് നവീകരണം, കുഞ്ഞോം ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍- ഓഫീസ് നവീകരണം പദ്ധതി പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് ഗവ അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ അഞ്ചിന് ഉച്ചയ്ക്ക് 12 നകം താത്പര്യപത്രം സമര്‍പ്പിക്കണം.
താത്പര്യപത്രം ക്ഷണിച്ചു.
പൂക്കോട് സ്ഥിതിചെയ്യുന്ന എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റിക്ക് ത്രൈമാസ ഇന്റേണല്‍ ഓഡിറ്റ്, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്നതിന് യോഗ്യതയുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനം/ പ്രൊപ്രൈറ്റര്‍ഷിപ്പ്/ ഐസിഎഐയില്‍ രജിസ്റ്റര്‍ ചെയ്ത യോഗ്യതയുള്ള സ്ഥാപനങ്ങളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഒക്ടോബര്‍ ഏഴിന് വൈകിട്ട് അഞ്ചിനകം താത്പര്യപത്രം സമര്‍പ്പിക്കണം.
ഗവ എന്‍ജിനീയറിങ് കോളേജില്‍ നിയമനം
വയനാട് ഗവ എന്‍ജിനിയറിങ്് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിങ് വിഭാഗത്തില്‍ ട്രേഡ്സ്മാന് തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. പി.എസ്.സി അനുശാസിക്കുന്ന യോഗ്യതയും പ്രായ പരിധിയിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ 30 ന് രാവിലെ 10 ന് കോളേജില്‍ എത്തണം. ഫോണ്‍ -04935 257321.
റാബിസ് വാക്സിനേഷന് ക്യാമ്പ് 28 മുതല്‍
പേവിഷബാധ നിയന്ത്രണ പരിപാടിയുടെ ഭാഗമായി സെപ്റ്റംബര്‍ 28, 29, 30 തിയതികളില്‍ പൊഴുതന ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വാക്സിനേഷന് ക്യാമ്പുകള്‍ നടത്തുന്നു. വീടുകളില്‍ വളര്‍ത്തുന്ന പൂച്ചകള്‍, നായകള്‍ എന്നിവയെ ക്യാമ്പുകളിലെത്തിച്ച് വാക്സിനേഷന് നടത്തണമെന്ന് ഗ്രാപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. അസുഖങ്ങളുള്ള പൂച്ചകളെയും നായകളെയും ക്യാമ്പില്‍ കൊണ്ടുവരരുത്. പൂച്ചകളെ ബാസ്കറ്റില്‍ ടര്‍ക്കി ടവല്‍ സഹിതം കൊണ്ടുവരണം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ചെയിന്‍/കയര്‍ എന്നിവയില്‍ നായകളെ ബന്ധിച്ചിരിക്കണം. ആദ്യമായി വാക്സിനെടുക്കുന്നവയ്ക്ക് ഒരു മാസം കഴിഞ്ഞ് ബൂസ്റ്റര്‍ ഡോസ് നല്‍കണം. വാക്സിനേഷന് ചാര്‍ജ് ഡോസ് ഒന്നിന് 55 രൂപ നിരക്കില്‍ തത്സമയം ക്യാമ്പുകളില്‍ അടയ്ക്കണം. കൂടാതെ എല്ലാ ദിവസവും പൊഴുതന ഡിസ്പെന്സറിയില് വാക്സിനേഷന് ലഭ്യമാണ്. ഗ്രാമപഞ്ചായത്ത് പരിധിയിലെ പട്ടികളുടെയും പൂച്ചകളുടെയും ലൈസന്‍സിന് റാബിസ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്നും പ്രസിഡന്റ് അറിയിച്ചു.
ഓണം ബംപറിന്റെ ഭാഗ്യദേവത കണ്ണൂരിൽ; TL 360615 ന് ഒന്നാം സമ്മാനം
തിരുവനന്തപുരം: 2026ലെ ഓണം ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് തിരുവനന്തപുരം ലോട്ടറി ഭവനിൽ നടന്നു. ഒന്നാം സമ്മാനമായ 30 കോടി രൂപ TL 360615 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. ആരോഗ്യമന്ത്രി കെ. മുരളീധരൻ നറുക്കെടുപ്പ് നിർവ്വഹിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയോടെയാണ് ഇത്തവണ ഓണം ബംപർ വിപണിയിലെത്തിയത്. കണ്ണൂർ ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്.വൻ സ്വീകാര്യത ലഭിച്ച ലോട്ടറിയുടെ അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും പൂർണമായും വിറ്റുതീർന്നു. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം 10 പേർക്കുമാണ് ലഭിക്കുക. അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 10 പേർക്കും നൽകും.ഇതിന് പുറമെ 5000, 2000, 1000, 500 രൂപയുടെ മറ്റ് സമ്മാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ല തിരിച്ചുള്ള വിൽപ്പനയിൽ പാലക്കാടാണ് മുന്നിൽ. ജില്ലയിൽ മാത്രം 20 ലക്ഷം ഓണം ബംപർ ടിക്കറ്റുകളാണ് വിറ്റഴിച്ചത്.
സംസ്ഥാന സ്കൂള്‍ കായികമേള: സബ് ജൂനിയര്‍ ഹോക്കിയില്‍ വയനാടിന് വെള്ളി
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ നല്ലൂര്‍നാട് എ.എം.എം.ആര്.ജി.എച്ച്.എസ്.എസിലെ മിടുക്കന്മാരുടെ കളിമിടുക്കില്‍ സംസ്ഥാന ഹോക്കിയില്‍ വയനാടിന് വെള്ളി തിളക്കം. ആവേശകരമായ മത്സരങ്ങള്‍ക്കൊടുവിലാണ് സബ് ജൂനിയര്‍ ഹോക്കി വിഭാഗത്തില്‍ വയനാട് മിന്നും വിജയം നേടിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആലപ്പുഴയെ പരാജയപ്പെടുത്തിയ ടീം സെമിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ജേതാക്കളായ കണ്ണൂരിനെ അട്ടിമറിച്ചാണ് ഫൈനലിലേക്ക് മുന്നേറിയത്. ഫൈനല്‍ പോരാട്ടത്തില്‍ മലപ്പുറത്തോട് ഏറ്റുമുട്ടി വെള്ളി മെഡല്‍ സ്വന്തമാക്കുകയായിരുന്നു. നല്ലൂര്‍നാട് എ.എം.എം.ആര്.ജി.എച്ച്.എസ് സ്കൂളിലെ 17 വിദ്യാര്‍ത്ഥികളും വെള്ളമുണ്ട എ.യു.പി സ്കൂളിലെ ഒരു വിദ്യാര്‍ത്ഥിയും അടങ്ങുന്നതാണ് വയനാടിന്റെ വിജയസംഘം. ഇതില്‍ നല്ലൂര്‍നാട് സ്കൂളിലെ ആദര്‍ശ് ബാബു, ശ്രീഷ്ണവ് എന്നിവര്‍ കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കൃഷ്ണപ്രസാദിന് പ്രോമിസിങ് പ്ലെയര്‍ അവാര്‍ഡ് ലഭിച്ചു. പരിശീലകന് സുമിത്ത്, കായികാധ്യാപകന് റോണി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് മികച്ച ടീം നേട്ടം കൈവരിച്ചത്.
സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്ററായി ചുമതലയേറ്റു
സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്ററായി ദീപാ ജെയിംസ് ചുമതലയേറ്റു. കോട്ടയം സ്വദേശിനിയാണ്. ആലപ്പുഴ ജില്ലാ കോ-ഓര്‍ഡിനേറ്ററായിരുന്നു. 1998 മുതല്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലന്ന് കെഎസ്ഇബി. മധ്യപ്രദേശില്‍ നിന്ന് പീക്ക് സമയത്ത് 200 മെഗാവാട്ട് വൈദ്യുതി ലഭ്യമാകുന്നുണ്ടെന്നും സ്വാപ്പ് വ്യവസ്ഥയിലാണ് വൈദ്യുതി കിട്ടുന്നതെന്നും കെഎസ്ഇബി വ്യക്തമാക്കി. റിയല്‍ ടൈം മാര്‍ക്കറ്റിലും വൈദ്യുതി ലഭിക്കുന്നുണ്ട്. അതിനാല്‍ ഇന്നും നാളെയും നിയന്ത്രണങ്ങള്‍ ഇല്ലെന്ന് കെഎസ്ഇബിയുടെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലന്ന് കെഎസ്ഇബി. മധ്യപ്രദേശില്‍ നിന്ന് പീക്ക് സമയത്ത് 200 മെഗാവാട്ട് വൈദ്യുതി ലഭ്യമാകുന്നുണ്ടെന്നും സ്വാപ്പ് വ്യവസ്ഥയിലാണ് വൈദ്യുതി കിട്ടുന്നതെന്നും കെഎസ്ഇബി വ്യക്തമാക്കി. റിയല്‍ ടൈം മാര്‍ക്കറ്റിലും വൈദ്യുതി ലഭിക്കുന്നുണ്ട്. അതിനാല്‍ ഇന്നും നാളെയും നിയന്ത്രണങ്ങള്‍ ഇല്ലെന്ന് കെഎസ്ഇബിയുടെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

