കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഫാം ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. 'കാര്‍ഷിക കേരളം പുതുയുഗപ്പിറവിയിലേക്ക്'എന്നതാണ് പ്രമേയം. പ്രായപരിധിയില്ലാതെ ഫോട്ടോഗ്രാഫിയില്‍ താത്പര്യമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. വിജയികള്‍ക്ക് 20,000, 10,000, 5,000 രൂപ വീതം സമ്മാനം ലഭിക്കും. കൂടാതെ തിരഞ്ഞെടുക്കുന്ന 10 ചിത്രങ്ങള്‍ക്ക് 1,000 രൂപ വീതം പ്രോത്സാഹന സമ്മാനം നല്‍കും. ഒരു മത്സരാര്‍ത്ഥിക്ക് പരമാവധി മൂന്ന് ചിത്രങ്ങള്‍ സമര്‍പ്പിക്കാം. ചിത്രങ്ങള്‍ക്ക് കുറഞ്ഞത് 300 ഡി പി ഐ റെസല്യൂഷനും മൂന്ന് എംബി ഫയല്‍ വലുപ്പവും വേണം. ചിത്രങ്ങള്‍ സെപ്റ്റംബര്‍ 30 നകം farmphotography2026@gmail.com ല്‍ അയയ്ക്കണം. ഫോണ്‍ : 8078095860

