വെള്ളമുണ്ട: വെള്ളമുണ്ട ജൂഡ്സ് മൗണ്ട് ഇടവകയിൽ പന്തക്കുസ്താ തിരുനാൾ ആചാരിച്ചു. ഇടവകാ വികാരി ഫാ. മനോജ് കാക്കോനാൽ തിരുക്കർമ്മങ്ങൾക്ക് കർമികത്വം വഹിച്ചു. പന്തക്കുസ്താ തിരുനാൾ ദിനമായ ഇന്ന് ദേവാലയത്തിൽ രണ്ട് വിശുദ്ധ ബലികൾ അർപ്പിക്കപ്പെട്ടു. വിശുദ്ധ കുർബാനക്ക് ശേഷം ഇടവകയിലെ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. ഇടവക വികാരി നേതൃത്വം നൽകി. വചന സന്ദേശത്തിൽ പരിശുദ്ധാത്മാവിന്റെ പ്രചോദനം സ്വീകരിച്ചു ആ പാതയിൽ തന്നെ ചലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അച്ചൻ ഓർമിപ്പിച്ചു. ഇടവകയിൽ സേവന നിരതരായിരിക്കുന്ന സന്യസ്ഥർ, മതഅധ്യാപകർ, കമ്മിറ്റിക്കാർ, കൈക്കാരന്മാർ, കത്തോലിക്ക സംഘടനകളുടെ ഭാരവാഹികൾ, വിശ്വാസി സമൂഹം എന്നിവർ തിരുകർമ്മങ്ങളിൽ പങ്കെടുത്തു.

സ്വര്‍ണവിലയില്‍ ഇടിവ്; 95,000ത്തിന് മുകളില് തന്നെ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഒരു പവന് 200 രൂപ കുറഞ്ഞ് 95,480 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,935 രൂപയിലെത്തി. 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 13,020 രൂപയാണ് വില.







