ഷാംപൂ ബോട്ടിലിലെ വിവരങ്ങള്‍ വായിക്കാന്‍ പറ്റുന്നില്ല; ജോണ്‍സണ്‍ ആൻഡ് ജോണ്‍സണിന് 60,000 രൂപ പിഴ

കൊച്ചി:വായിക്കാൻ കഴിയാത്ത ലേബലുമായി വിപണിയിലുള്ള ജോണ്‍സണ്‍ & ജോണ്‍സന്റെ ബേബി ഷാപൂ 2011 ലെ ലീഗല്‍ മെട്രോളജി ചട്ടം ലംഘിച്ചതിനാല്‍ ഉപഭോകതാവിന് 60,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഇതില്‍ 25,000 രൂപ ലീഗല്‍ എയ്ഡ് ഫണ്ടിലേക്കാണ് അടയ്‌ക്കേണ്ടത്. തെറ്റായ റിപ്പോർട്ട് നല്‍കിയ ലീഗല്‍ മെട്രോളജിയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് 15 ദിവസത്തില്‍ കുറയാത്ത പരിശീലനം നല്‍കണമെന്നും കോടതി നിർദ്ദേശിച്ചു.

എറണാകുളം ഇടപ്പള്ളി സ്വദേശി വേണുഗോപാലപിള്ള ജോണ്‍സണ്‍ & ജോണ്‍സണ്‍, റിലൈയൻസ് റീട്ടെയില്‍ ലിമിറ്റഡ്, അസിസ്റ്റന്റ് കണ്‍ട്രോളർ ലീഗല്‍ മെട്രോളജി, എറണാകുളം എന്നിവർക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിക്കാരൻ 100എംഎല്‍ അളവുള്ള ജോണ്‍സണ്‍ & ജോണ്‍സണ്‍ ബേബി ലോഷൻ വാങ്ങുകയും ആ ബോട്ടിലില്‍ യുസേജ്, ഇന്‌ഗ്രെഡിയന്റ്‌സ് എന്നിവ രേഖപ്പെടുത്തിരിക്കുന്നത് 2011ലെ ലീഗല്‍ മെട്രോളജി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും അവ്യക്തവും ഭൂതക്കണ്ണാടി ഉപയോഗിച്ചു മാത്രമേ വായിക്കാൻ കഴിയൂ എന്നും പരാതിയില്‍ പറയുന്നു.

ലീഗല്‍ മെട്രോളജി വകുപ്പിന് ഉള്‍പ്പെടെ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. എതിർകക്ഷിയുടെ അനുചിതമായ വ്യാപാര രീതി തടയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പരാതി സമർപ്പിച്ചത്. എന്നാല്‍ ലേബലിലെ അക്ഷരങ്ങള്‍ക്ക് നിയമാനുസൃതമായ വലിപ്പം ഉണ്ടെന്ന് ജോണ്‍സൻ & ജോണ്‍സണ്‍ ബോധിപ്പിച്ചു. ഉല്‍പ്പന്നത്തിന്റെ നിർമ്മാതാക്കള്‍ നല്‍കുന്നതാണ് റീടെയിലർ വില്‍ക്കുന്നത് എന്നും, നിയമം അനുശാസിക്കുന്ന വലിപ്പം ലേബലിലെ അക്ഷരങ്ങള്‍ക്ക് ഉണ്ടെന്ന് റിലയൻസ് റീറ്റൈല്‍ വാദിച്ചു.

തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരം, 2011 ലെ ലീഗല്‍ മെട്രോളജി ധപാക്കേജ്ഡ് &കമോദിറ്റിസ് പ ചട്ട പ്രകാരമുള്ള വലിപ്പം ലേബലിലെ അക്ഷരങ്ങള്‍ക്കുണ്ടെന്ന് ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥർ രണ്ട് പ്രാവശ്യം രേഖാമൂലം സാക്ഷ്യപ്പെടുത്തി. പരാതിക്കാരന്റെ ആവശ്യപ്രകാരം രണ്ട് കുപ്പികളുടെ ലേബല്‍ പരിശോധനയ്ക്കായി കോടതി വിദഗ്ധനെ നിയോഗിക്കുകയും, ടി വിദഗ്ദ്ധ റിപ്പോർട്ട് പ്രകാരം ലേബലുകളില്‍ അച്ചടിച്ച അക്ഷരങ്ങള്‍ ചട്ട വിരുദ്ധമാണെന്നും വായിക്കാൻ കഴിയുന്നതല്ലെന്നും ബോധ്യമായി.

കൂടാതെ, ഉപഭോക്താവിന് പരാതി നല്‍കാൻ ഉള്ള വിലാസം, ടെലിഫോണ്‍ നമ്ബർ , ഇ മെയില്‍ ഐ.ഡി എന്നിവ ഉള്‍പ്പെടുന്ന ‘കണ്‍സ്യൂമർ കെയർ ‘ വിശദാംശങ്ങള്‍ എന്നിവ ഇല്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. ലീഗല്‍ മെട്രോളജിയിലെ ഉദ്യോഗസ്ഥർ നല്‍കിയ റിപ്പോർട്ടിന് വിരുദ്ധമായിരുന്നു കോടതി നിയോഗിച്ച വിദഗ്ദ്ധ റിപ്പോർട്ട്. ലേബലില്‍ ഉള്ള അക്ഷരങ്ങളുടെ ഉയരവും വീതിയും പരിഗണിക്കാതെ അവ്യക്തമായും വ്യക്തമായും അച്ചടിക്കാൻ കഴിയുമെന്ന് കമ്മീഷൻ വിലയിരുത്തി.ലേബലിലെ അറിയിപ്പുകള്‍ ചട്ടപ്രകാരവും വ്യക്തവും പ്രാമുഖ്യത്തോടെയും നിയമത്തിന്റെ ഉദ്ദേശശുദ്ധിയെ പ്രതിഫലിക്കുന്നതുമാകണം.

ഉപഭോക്തൃ അവകാശ സംരക്ഷണത്തിനായി നിർമ്മിച്ച ലീഗല്‍ മെട്രോളജി നിയമം ഫലപ്രദമായി നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥർ നല്‍കിയ ഈ റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതും ഉപഭോക്തൃ സംരക്ഷണ നിയമത്തെ തന്നെ തുരങ്കം വയ്ക്കുന്നതും ആണെന്ന് കോടതി വ്യക്തമാക്കി. ഇതുമൂലം നിരവധി ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായും കോടതി വിലയിരുത്തി. ലീഗല്‍ മെട്രോളജി നിയമത്തില്‍ ഇളവുകളുണ്ടെന്ന എതിർകക്ഷികളുടെ വാദവും കോടതി തള്ളിക്കളഞ്ഞു. കണ്‍സ്യൂമർ കെയർ വിശദാംശത്തിന്റെ കാര്യത്തില്‍ ഈ ഇളവ് ബാധകമല്ലെന്നും ഡി.ബി ബിനു പ്രസിഡണ്ടും വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ മെമ്ബർമാരുമായ ബഞ്ച് വ്യക്തമാക്കി.

ഇനിമുതല്‍ നിയമാനുസൃതമല്ലാത്ത രീതിയില്‍ പാക്കിങ് ലേബല്‍ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടും 2011ലെ ലീഗല്‍ മെട്രോളജി ധപാക്കേജ്ഡ് &ക മോദിറ്റിസ് പ ചട്ടപ്രകാരം പ്രവർത്തിക്കണമെന്നും കോടതി ജോണ്‍സൻ & ജോണ്‍സന് നിർദ്ദേശം നല്‍കി. എതിർകക്ഷികളുടെ നിയമവിരുദ്ധമായ പ്രവർത്തനം മൂലം നിരവധി ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായ സാഹചര്യത്തില്‍ 25,000 രൂപ കണ്‍സ്യൂമർ ലീഗല്‍ എയ്ഡ് ഫണ്ടിലേക്ക് അടയ്ക്കാൻ നിർദ്ദേശിച്ചു.35,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരമായി നല്‍കണം.

ലീഗല്‍ മെട്രോളജിയിലെ ഉദ്യോഗസ്ഥരായ കെ. എം.മുഹമ്മദ് ഇസ്മായില്‍ , സാജു എം എസ് എന്നിവർ കോടതിയില്‍ തെറ്റായ റിപ്പോർട്ട് നല്‍കിയ സാഹചര്യത്തില്‍ ലീഗല്‍ മെട്രോളജി നിയമത്തെക്കുറിച്ചും ചട്ടത്തെക്കുറിച്ചും പ്രാധാന്യം നല്‍കിക്കൊണ്ട് 15 ദിവസത്തില്‍ കുറയാത്ത കാലയളവില്‍ 45 ദിവസത്തിന് ഉള്ളില്‍ പരിശീലനം നല്‍കാൻ സംസ്ഥാന ലീഗല്‍മെട്രോളജിയുടെ കണ്‍ട്രോളർക്ക് കോടതി നിർദ്ദേശം നല്‍കി.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.

ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് ഓഗസ്റ്റ് 16 രാവിലെ 10ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ നേരിട്ടോ, തപാൽ മുഖാന്തരമോ, 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ

സ്കൂൾ ഇലക്ഷനിൽ താരമായി മന്തിയും ബിരിയാണിയും

വൈത്തിരി: സ്കൂൾ ഇലക്ഷനിൽ താരമായി മന്തിയും,ബിരിയാണിയും. വൈത്തിരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പുതിയ ഉച്ചഭക്ഷണ മെനുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചിഹ്നങ്ങളായി മന്തിയും, ചിക്കൻ ബിരിയാണിയും, വെജിറ്റബിൾ ബിരിയാണിയും,മുട്ട ബിരിയാണിയും.

റീ ടെന്‍ഡര്‍ ക്ഷണിച്ചു.

സമഗ്ര ശിക്ഷ കേരളം കല്ലിങ്കര ഗവ. യുപി സ്കൂളിൽ ഹോസ്റ്റല്‍ നിര്‍മിക്കുന്നതിന് ഡിപിആര്‍ തയ്യാറാക്കുന്നതിനും പ്രവൃത്തി നടപ്പാക്കുന്നതിനും നോണ്‍ ഗവ. അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 22ന് വൈകുന്നേരം നാലിനകം

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് ഓഗസ്റ്റ് 16 രാവിലെ 10ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ നേരിട്ടോ, തപാൽ മുഖാന്തരമോ, 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ

സീറ്റൊഴിവ്

കൽപ്പറ്റ എൻ.എം.എസ്.എം ഗവ കോളേജിൽ വിവിധ പി.ജി പ്രോഗ്രാമുകളിൽ സീറ്റൊഴിവ്. എം.എ ഹിസ്റ്ററി, എംകോം കോഴ്സുകളില്‍ എസ്.ടി, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങളിലും, എം.എ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ കോഴ്സിൽ എസ് ടി വിഭാഗത്തിനും, എം.എ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.