മേപ്പാടി :അന്തർദേശീയ വനിതാ ആരോഗ്യ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് മാത്രമായി *ജീവന* എന്ന പേരിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ മെയ് 28 മുതൽ ജൂൺ 28 വരെ നീണ്ടുനിൽക്കുന്ന പ്രത്യേക ഹെൽത്ത് ചെക്ക് അപ്പ് പാക്കേജിന്റെ ഉദ്ഘാടനം ബഹു. വയനാട് ജില്ലാ കളക്ടർ ഡോ. രേണു രാജ് നിർവഹിച്ചു. അൾട്രാ സൗണ്ട് സ്ക്രീനിംഗ്, പാപ്‌സ്‌മിയർ, ടി എസ് എച്ച് (തൈറോയ്‌ഡ്), ആർ ബി എസ് (റാണ്ടം ബ്ലഡ് ഷുഗർ), എച്ച് ബി (ഹീമോഗ്ലോബിൻ) എന്നിവ കൂടാതെ സ്ത്രീരോഗ വിഭാഗം ഡോക്ടറുടെ പരിശോധനയും ഉൾപ്പെടെയുള്ള കുറഞ്ഞ നിരക്കിലുള്ള ഈ പാക്കേജിന്റെ കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും
8111807722 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
ഇതോടൊപ്പം തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ വിവിധ സംഘടനകളും സർക്കാർ ഏജൻസികളുമായി ചേർന്ന് ബോധവൽക്കരണക്ലാസ്സുകളും സംഘടിപ്പിക്കുന്നു.
ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ആരോഗ്യ സൂചിക ഉയർത്തുക എന്നതോടൊപ്പം അവരുടെ ആരോഗ്യ സംരക്ഷണത്തിൽ ലിംഗസമത്വം ഉറപ്പുവരുത്തുന്നതിനുമാണ് മെയ് 28 ലോക വനിതാ ആരോഗ്യ ദിനമായി ആചരിച്ചുവരുന്നത്.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്