കേണിച്ചിറ:വീട്ടിൽ അതിക്രമിച്ച് കയറി ഒറ്റയ്ക്കായിരുന്ന വിദ്യാർത്ഥിയെ ബലമായി മദ്യം കുടിപ്പിച്ചുവെന്ന പരാതി
യിൽ നാടകീയ വഴിത്തിരിവ്. കേണിച്ചിറ പോലീസ്
നടത്തിയ അന്വേഷണത്തിലാണ് സത്യാവസ്ഥ കണ്ടെ
ത്തിയത്. കേണിച്ചിറയിലുള്ള വാടക വീട്ടിൽ ഒറ്റയ്
ക്കുണ്ടായിരുന്ന കുട്ടിയുടെ വീട്ടിലേക്ക് ആറുപേർ
അതിക്രമിച്ചുകയറി വന്ന് ബലമായി കുട്ടിയെ മദ്യം
കഴിപ്പിച്ചുവെന്നും തുടർന്ന് മർദ്ദിച്ച് അവശനാക്കി
എന്നുമായിരുന്നു പരാതി. തുടർന്ന് പോലീസ് നടത്തി
യ അന്വേഷണത്തിൽ പരാതിക്കാരനായ കുട്ടിയും
മറ്റൊരു സഹപാഠിയും ചേർന്ന് വീട്ടിൽ മാതാപിതാ
ക്കളില്ലാത്ത സമയത്ത് പിതാവ് വാങ്ങിവച്ച മദ്യം ക
ഴിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. വീട്ടുകാർ
അറിഞ്ഞാ ലുള്ള പേടി കാരണം കഥ മെനയുകയാ
യിരുന്നു.

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി
വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച് ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ