പുൽപ്പള്ളി :ഹയർ സെക്കണ്ടറി നാഷണൽ സർവീസ് സ്കീം പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തുന്ന സമൃദ്ധി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വിജയ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പരിപാടി പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ സുകു ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ സതി കെ.എസ് അധ്യക്ഷത വഹിച്ചു. പി എ സി അംഗം രജീഷ് എ വി ,പ്രോഗ്രാം ഓഫീസർ ബിജോയ് വേണുഗോപാൽ, ടി.സന്തോഷ് , വിനോദ്, രശ്മി കെ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി പരിസ്ഥിതി ദിന പ്രതിജ്ഞ, റാലി, തുണിസഞ്ചി വിതരണം,ഫ്ലാഷ് മോബ്, ദത്ത് ഗ്രാമത്തിൽ തൈ വിതരണം എന്നിവ നടത്തി.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍