ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണ പ്രതിജ്ഞയും പരിസ്ഥിതി സന്ദേശ പ്രചാരണവും നടത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആൻസി മേരി ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി പ്രതിജ്ഞ ചൊല്ലി. ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ.എം മുസ്തഫ പരിസ്ഥിതി ദിനാചരണ സന്ദേശം നൽകി. പരിപാടിയിൽ സീനിയർ സൂപ്രണ്ട് ജയരാജൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്