മീനങ്ങാടി:- ഫെഡറേഷൻ ഓഫ് എഞ്ചിനീയറിംഗ് എംപ്ലോയീസ് ഇൻ ലോക്കൽ അഡ്മിനിസ്ട്രേഷൻ (ഫീല) യുടെ കീഴിൽ എൽ.എസ്.ജി.ഡി ജീവനക്കാരെയും സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന രജിസ്റ്റ്ഡ് സൂപ്പർവൈസർ/എഞ്ചിനീയർമാരെയും ഉൾപ്പെടുത്തി ‘അറിവിൻ്റെ ജാലകം’ എന്ന പേരിൽ കെട്ടിട നിർമ്മാണ ചട്ടങ്ങളും അനുബന്ധ നിയമങ്ങളും ഉൾക്കൊള്ളുന്ന പഠന ക്ലാസ് സംഘടിപ്പിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന പരിപാടി എൽ.എസ്.ജി.ഡി വയനാട് ജില്ലാ എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീനിവാസൻ സി ഉദ്ഘാടനം ചെയ്തു.എൽ.എസ്.ജി.ഡി പനമരം ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സഫീർ എസ് കരിക്കോട് ക്ലാസ് എടുത്തു. ഫീല ജില്ലാ പ്രസിഡൻ്റ് ദിവിൻഷ അധ്യക്ഷനായിരുന്നു. ലെൻസ്ഫഡ് ജില്ലാ പ്രസിഡൻ്റ് സജി കുര്യാക്കോസ്, റിട്ടയേർഡ് കെ.എസ്. ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ മനോഹരൻ തുടങ്ങിയവർ സംസാരിച്ചു. ഫീല ജില്ലാ സെക്രട്ടറി നീതു രാജേഷ് സ്വാഗതവും ഫീല വൈസ് പ്രസിഡൻ്റ് ബിനീഷ് നന്ദിയും പറഞ്ഞു.

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ