ബത്തേരി : കുപ്പാടി ഗവ ഹൈസ്കൂളിൽ നിന്നും SSLC, NMMS, LSS പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ച് വിജയോത്സവം സംഘടിപ്പിച്ചു.സ്കൂളിൽ നടന്ന ചടങ്ങ് നഗരസഭാ ചെയർമാൻ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ലത്തീഫ് പി.എസ് അധ്യക്ഷത വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടോം ജോസ്, പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.റഷീദ്, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സാലി പൗലോസ്, നഗരസഭാ കൗൺസിലർമാരായ സംഷാദ്.പി, പ്രിയ വിനോദ്, എസ് രാധാകൃഷ്ണൻ, സുമതി പി.കെ, മുൻ എച്എം ജോളിയാമ്മ മാത്യു,എസ്എംസി ചെയർമാൻ കെ.വി മത്തായി, എംപിടിഎ പ്രസിഡണ്ട് കവിത സന്തോഷ്,തുടങ്ങിയവർ സംസാരിച്ചു.
ഹെഡ്മിസ്ട്രെസ് റീത്ത ജോർജ് സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി റെജിമോൾ നന്ദി പറഞ്ഞു. വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും മൊമെന്റോയും മെഡലും വിതരണം ചെയ്തു.

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ