പനമരം : ജൂൺ 14 ലോകരക്തദാന ദിനത്തിൽ രക്തദാനം മഹാദാനം എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ രക്തം ദാനം ചെയ്യാനുള്ള പ്രചോദനം നൽകാൻ സ്വന്തമായി പ്രോൽസാഹന കാർഡ് നിർമ്മിച്ച് പനമരം കുട്ടിപോലീസ്. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ ആദ്യ കാർഡ് ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പ്രധാനധ്യാപിക ഷീജ ജയിംസ് , രേഖ.കെ , നവാസ്.ടി എന്നിവർ പങ്കെടുത്തു.

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ