കടം വാങ്ങുകയോ കൊടുക്കുകയോ ഒന്നും ചെയ്യാത്ത ആളുകള്‍ വളരെ കുറവായിരിക്കും. നമ്മുടെ അടുത്ത് നിന്നും ഒരാള്‍ പൈസ കടം വാങ്ങിയ ശേഷം മുങ്ങിക്കളഞ്ഞാലോ? അതുചിലപ്പോള്‍ സുഹൃത്തുക്കളാകാം, സഹപ്രവര്‍ത്തകരാകാം, ഇനി പരിചയമില്ലാത്തവരുമാകാം. പലരും എന്തു ചെയ്യണമെന്നറിയാതെ പെട്ടുപോകാറുണ്ട്. ഇത്തരത്തില്‍ ഒരു സാഹചര്യം വന്നാല്‍ എന്തു ചെയ്യണമെന്ന് നോക്കാം…

പറഞ്ഞ സമയം കഴിഞ്ഞ് കുറേ നാളായിട്ടും പണം തിരികെക്കിട്ടിയില്ലെങ്കില്‍ നിയമ മാര്‍ഗങ്ങള്‍ നോക്കുകയല്ലാതെ വേറെ വഴിയില്ല. ആദ്യ ഘട്ടമെന്ന നിലയില്‍ അവര്‍ക്ക് ലീഗല്‍ നോട്ടീസ് അയയ്ക്കാവുന്നതാണ്. ഒരു നിയമ വിദഗ്ധനെ കണ്ട് പരാതിയുള്ള ആളിന്റെ അഡ്രസിലേക്ക് നോട്ടീസ് അയയ്ക്കാം. നോട്ടീസ് അയച്ചിട്ടും പണം തിരികെ നല്‍കിയില്ലെങ്കില്‍ തുടര്‍ന്നുണ്ടാകുന്ന ഭവിഷ്യത്തുകള്‍ അവരെ അറിയിക്കാം. നോട്ടീസ് കണ്ടാല്‍ത്തന്നെ ചിലര്‍ നിയമ നടപടികള്‍ പേടിച്ച് പണം തിരികെ നനല്‍കിയേക്കാം. ലീഗല്‍ നോട്ടീസ് അയച്ചിട്ടും പണം തിരികെക്കിട്ടിയില്ലെങ്കിലോ? തെളിവു സഹിതം പൊലീസ് സ്റ്റേഷനില്‍ ഒരു പരാതി ഫയല്‍ ചെയ്യാം. പരാതിയിന്മേല്‍ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി പണം തരാനുള്ള ആളെ പൊലീസ് വിളിച്ചുവരുത്തും. പരാതി വസ്തുനിഷ്ഠമാണെങ്കില്‍, ആവശ്യമായ തെളിവുകളുണ്ടെങ്കില്‍ പൊലീസ് ഒരു കോംപ്രമൈസ് ചര്‍ച്ച നടത്തും. അതിലും തീര്‍ന്നില്ലെങ്കില്‍ പൊലീസിന് അടുത്ത നടപടിയിലേക്ക് പോകാം.

ഒരു തരത്തിലും എതിര്‍ കക്ഷി പണം തരില്ല എന്നുറപ്പിച്ചാല്‍ ഒരു മണി റിക്കവറി സ്യൂട്ട് ഫയല്‍ ചെയ്യുക എന്നതാണ് മാര്‍ഗം. പണം വീണ്ടെടുക്കുന്നതിനുള്ള ഫലപ്രദമായ ഒരു നിയമ മാര്‍ഗമാണിത്. കോടതിയില്‍ പണം വീണ്ടെടുക്കാനായി കേസ് ഫയല്‍ ചെയ്യുക എന്നതാണ് ആദ്യ പടി. ഇതിനും ഒരു നിയമ വിദഗ്ധന്റെ സഹായം തേടണം. പരാതി സത്യസന്ധമാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ കൃത്യമായി കയ്യില്‍ കരുതണം. പണം ഓണ്‍ലൈന്‍ ആയി ട്രാന്‍സ്ഫര്‍ ചെയ്തതാണെങ്കില്‍ യു പി ഐ ആപ്പ് സ്‌ക്രീന്‍ ഷോട്ട്, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് സ്‌ക്രീന്‍ ഷോട്ട്, കിട്ടാനുള്ള പണത്തിന്റെ പേരില്‍ നിങ്ങള്‍ പരസ്പരം അയച്ച മെസേജുകള്‍ തുടങ്ങിയവയൊക്കെ തെളിവായി ഉപയോഗിയ്ക്കാവുന്നതാണ്.

ഇതിലെല്ലാം പ്രധാനം ആവശ്യമായ തെളിവുകള്‍ ഉണ്ടായിരിക്കണം എന്നതാണ്. അപ്പോള്‍ എത്രയടുത്ത സുഹൃത്താണെങ്കിലും, ആര്‍ക്കെങ്കിലും പണം കടമായി നല്‍കുമ്പോള്‍ വേണ്ട തെളിവുകളോടെ നല്‍കാന്‍ ശ്രദ്ധിക്കുമല്ലോ?

National Doctors Day 2025 : ഇന്ന് ഡോക്ടര്‍മാരുടെ ദിനം, ജീവന്റെ കാവലാളായ ഡോക്ടര്‍മാര്‍ക്കായി ഒരു ദിനം

ഇന്ന് ജൂലെെ 1. ദേശീയ ഡോക്ടർസ് ഡേ. എല്ലാ വർഷവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിച്ച് വരുന്നു. രാജ്യത്തെ ഡോക്ടർമരുടെ പ്രതിബദ്ധത, കാരുണ്യം, സേവനം എന്നിവയെ ആദരിക്കുന്നതിനായാണ് ഈ ദിനം

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

900 അടി താഴ്ന്ന് പറന്നു; അഹമ്മദാബാദ് വിമാന അപകടത്തിന് 38 മണിക്കൂർ ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന്

ഇടയ്ക്കിടെ മൂത്രാശയ അണുബാധ ഉണ്ടാവാറുണ്ടോ ? ശ്രദ്ധിച്ചില്ലെങ്കിൽ കാൻസറിലേക്ക് നയിച്ചേക്കാമെന്ന് പഠനങ്ങൾ

സ്ത്രീകളിൽ പലപ്പോഴും കണ്ടുവരുന്ന രോഗമാണ് മൂത്രാശയ അണുബാധ. മൂത്രമൊഴിക്കുമ്പോളുണ്ടാകുന്ന കുത്തുന്ന പോലുള്ള വേദന അല്ലെങ്കിൽ അസ്വസ്ഥതകളെല്ലാം സാധാരണമായി കരുതുന്നവരുമുണ്ട്. എന്നാൽ ഇത് ഇടയ്ക്കിടെ അനുഭവപ്പെടുന്ന ആളുകൾ തീർച്ചയായും വിദഗ്ധ ചികിത്സ തേടണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഹൃസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസ് (വയര്‍മാന്‍ ലൈസന്‍സിങ്്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താം ക്ലാസാണ്

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.