സുൽത്താൻ ബത്തേരി 37.28 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ. 18.06.24 ഉച്ചയോടെ മുത്തങ്ങ പോലീസ് ചെക്പോസ്റ്റിൽ വാഹനപരിശോധനക്കിടെ പാലക്കാട് സ്വദേശികളായ മണ്ണാർക്കാട് അരിയൂർ വെള്ളക്കാട്ടിൽ വീട്ടിൽ ബി ഷനൂബ് [22], കരിമ്പുഴ കുണ്ടൂ ർക്കുന്ന് മുത്തുവട്ടത്തറ വീട്ടിൽ എം ഫസലുറഹ്മാൻ (27) എന്നിവരെയാണ് ബത്തേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി.എം സാബുവിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന കെ എൽ 10 എൻ 1506 നമ്പർ കാറും കസ്റ്റഡിയിലെടുത്തു.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ