കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ വയോനേത്രം പദ്ധതിക്ക് തുടക്കമായി. സമ്പൂര്‍ണ്ണ തിമിരമുക്ത ഗ്രാമപഞ്ചായത്തായി മാറുന്നതിന്റെ ഭാഗമായി ഗ്ലോഹെല്‍ത്ത് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ നേത്ര പരിശോധന ക്യാമ്പ്, തിമിരനിര്‍ണ്ണയ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് പരിധിയിലെ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള വയോജനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത വയോജനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തിന്റെ ശുപാര്‍ശയോടെയും സൗജന്യ തിമിര ശസ്ത്രക്രിയ നടത്തും. വയോനേത്രം പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പെഴ്സണ്‍ ഇ.കെ വസന്ത, വാര്‍ഡ് അംഗങ്ങളായ പുഷ്പ സുന്ദരന്‍, എന്‍.കെ മുരളീദാസന്‍ എന്നിവര്‍ സംസാരിച്ചു.

അമീബിക് മസ്തിഷ്‌കജ്വരം: കോഴിക്കോട് ചികിത്സയിലായിരുന്ന 58കാരി മരിച്ചു.
കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പയ്യോളി ചൂരക്കാട് വയല്‍ നെടുങ്കി താഴത്ത് സരസു (58) ആണ് മരിച്ചത്. ഒരു മാസമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.







