കോഴിക്കോട് സി-ആപ്റ്റ് സബ്സെന്ററില്‍ കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, പ്രസ്സ്വര്‍ക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്‍ഡ് ഫിനിഷിങ് കോഴ്സുകളില്‍ സീറ്റൊഴിവ്. എസ്.എസ്.എല്‍.സി അഥവാ തത്തുല്യമാണ് യോഗ്യത. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം സെന്ററില്‍ നേരിട്ട് എത്തണം. ഫോണ്‍- 0495 2723666, 0495 2356591, 9778751339

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ