ബത്തേരി: ലോകസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി എത്തുന്ന പ്രിയങ്കാ ഗാന്ധിയുടെ വിജയത്തിനായി കെ പി സി സി സംസ്ക്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെൽക്കം ക്യാമ്പയിൻ പ്രചാരണ പരിപാടി കെ പി സി സി സെക്രട്ടറി സുനിൽ മടപ്പള്ളി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷം വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് അഡ്വ സതീഷ്പൂതിക്കാട് മുഖ്യ പ്രഭാഷണം നടത്തി. ശ്രീജി ജോസഫ്, സുന്ദർരാജ് എടപ്പെട്ടി, സലീംനൂലക്കുന്ന് ,ബിനു മാങ്കുട്ടത്തിൽ,ഒ.ജെ മാത്യു, കെ പത്മനാഭൻ ഉമ്മർപൂപ്പറ്റ,ഹാരിസ് കല്ലു വയൽ, ഡോ. സീനതോമസ്, സന്ധ്യ ലിഷു,പി ശാലിനി, കെ സി കെ തങ്ങൾ ,വയനാട് സക്കറിയാസ് എന്നിവർ സംസാരിച്ചു.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ







