കുപ്പാടിത്തറ: കുപ്പാടിത്തറ എസ് എ എൽ പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാദിന പരിപാടികളായ വായനായനം ആരംഭിച്ചു. ജൂൺ 19 മുതൽ ജൂലൈ 5 വരെയാണ് വിവിധ പരിപാടികൾ നടത്തുക. വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഗിരിജാ കൃഷ്ണ നിർവഹിച്ചു.പുസ്തക ചെണ്ടുകൾ നൽകി കുട്ടികൾ അതിഥികളെ സ്വീകരിച്ചു. പ്രശസ്ത നാടൻപാട്ട് കലാകാരനായ രമേഷ് ഉണർവ് പുസ്തകഗോപുരത്തിൽ നിന്നും പുസ്തകം എടുത്ത് കുട്ടികൾക്ക് പരിചയപ്പെടുത്തി. കൂടാതെ കുട്ടികൾക്ക് വിവിധതരം നാടൻ പാട്ടുകളും വർക്ക് എക്സ്പീരിയൻസ് ക്ലാസ്സ് എന്നിവയുടെ ശില്പശാലയും നടത്തി. നാലാം ക്ലാസിലെ നൂറാ ഫാത്തിമ ആൻ ഫ്രാങ്ക് ആയി അവരുടെ ഡയറിക്കുറിപ്പുകൾ പരിചയപ്പെടുത്തി. തുടർന്ന് എല്ലാ ക്ലാസ്സുകാരുടെയും മാഗസിൻ പ്രകാശനം ചെയ്തു. വായനായനം പരിപാടിയുടെ ഭാഗമായുള്ള കഥ ചെപ്പു തുറക്കാം കഥ പറഞ്ഞുകൊണ്ട് ആരംഭിച്ചു. കുട്ടികളുടെ വിവിധ പരിപാടികളും നടത്തി.പരിപാടിയിൽ ഹെഡ്മാസ്റ്റർ മെജോഷ് പി.ജെ, SMC ചെയർമാൻ സുമേഷ് എം എസ്, MPTA പ്രസിഡന്റ് ശ്രീജിഷ സുരേഷ്,മഞ്ജുഷ തോമസ്, റാണി ജോൺ, അഖില പി, എന്നിവർ സംസാരിച്ചു.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്
വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്