വരദൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്നീഷന്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബയോഡാറ്റ, ഫോട്ടോ, ഫോണ്‍ നമ്പര്‍ സഹിതം ജൂണ്‍ 26 ന് രാവിലെ 10 ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍- 04936-289166

മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കുക
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം ഉണ്ടാകുന്നത്. സാധാരണയായി






