സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ‘ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന’ പദ്ധതിയില്‍ വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ പട്ടികവര്‍ഗ്ഗക്കാരായ തൊഴില്‍ രഹിത യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പദ്ധതിയില്‍ 200000 രൂപയാണ് വായ്പയായി ലഭിക്കുക. അപേക്ഷകര്‍ 18 നും 55 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയാന്‍ പാടില്ല. പദ്ധതി പ്രകാരം കൃഷി ഒഴികെ മറ്റേതൊരു സ്വയം തൊഴില്‍ പദ്ധതിയിലും ഗുണഭോക്താവിന് ഏര്‍പ്പെടാം. വായ്പതുകയുടെ നാല് ഷതമാനം പലിശ സഹിതം 60 മാസഗഡുക്കളായി തിരിച്ചടക്കണം. താത്പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ പിണങ്ങോട് റോഡ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍-04936 202869, 9400068512

നഴ്‌സിംഗ് കോളേജുകള്‍ക്ക് 13 തസ്തികകള്‍*
പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്‌സിംഗ് കോളേജ്-അനക്‌സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി