ശക്തമായ മഴയെ തുടർന്നുണ്ടായ കുത്തൊഴുക്കിൽ നടപ്പാലം ഒലിച്ചുപോയി.
മാനന്തവാടി നഗരസഭയെയും, പനമരം പഞ്ചായത്തിനെയും, തമ്മിൽ ബന്ധിപ്പിക്കുന്ന ചെറുകാട്ടൂർ ഇഞ്ചിമലകടവിലെ നടപ്പാലമാണ് ശക്തമായ കുത്തൊഴുക്കിനെ തുടർന്ന് ഒലിച്ചു പോയത്. നിരവധി വിദ്യാർത്ഥികളുടെ ഏക ആശ്രയമായിരുന്നു ഈ നടപ്പാലം. ഈ പാലം തകർന്നതോടെ കാട്ടിക്കുളം, പയ്യമ്പള്ളി, കുറുവദീപ് തുടങ്ങിയ ഇടങ്ങളിലേക്കുള്ള എളുപ്പ മാർഗ്ഗമാണ് ഇല്ലാതായത്.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.