എടവക രണ്ടേനാൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ കനിവ് റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പാലമുക്കിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്ന 40 കുടുംബങ്ങൾക്കാവശ്യമായ
ഭക്ഷ്യ-ധാന്യ കിറ്റുകൾ രണ്ട് ഘട്ടങ്ങളിലായി വീടിന്റെ പരിസരത്ത് എത്തിച്ചു നൽകി.കഴിഞ്ഞ ദിവസം പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത് കാരണം പാലമുക്കിലെ ഒരു ഭാഗത്തുള്ള മുഴുവൻ കുടുംബങ്ങളും നിരീക്ഷണത്തിൽ പോകേണ്ടി വന്നിരുന്നു.പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ ബുദ്ധിമുട്ടിലായ കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന രീതിയിൽ കനിവിന്റെ ദുബായ് ചാപ്റ്ററിന്റെയും പാലമുക്ക് ശാഖ മുസ്ലിം ലീഗിന്റെയും സഹകരണത്തോട് കൂടിയാണ് ഈ നന്മ നിറഞ്ഞ പ്രവർത്തനം നടത്താൻ കഴിഞ്ഞതെന്ന് ഭാരവാഹികൾ പറഞ്ഞു.

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.
കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട







