ശക്തമായ കാറ്റിലും മഴയിലും വാളാട്, വലിയകുന്നു കൂനമ്മാക്കൽ ജോസിന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സംരക്ഷണഭിത്തി ഭാഗികമായി തകർന്നു. വീടിനോട് ചേർന്ന് നിർമ്മിച്ച ഭിത്തിയാണ് ഇടിഞ്ഞു റോഡിലേക്ക് വീണത്. നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്ന് റോഡിലേക്ക് വീണ മണ്ണും മറ്റും നീക്കംചെയ്തു.

പ്രൗഢമായി കാവുംമന്ദത്തെ നബിദിനാഘോഷം
കാവുംമന്ദം: സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയൂം നന്മയുടെയും സന്ദേശവുമായി ഒന്നര സഹസ്രാബ്ദം മുമ്പ് ലോകത്ത് പിറവികൊണ്ട പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷം കാവുംമന്ദത്ത് ഏറെ മനോഹരമായി സംഘടിപ്പിച്ചു. ഘോഷയാത്ര, കവാലി സദസ്സ്, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഭക്ഷണ വിതരണം