ബത്തേരി: കോൺഗ്രസ്സ് സേവാദൾ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പതാക വന്ദനം,ദൃഡ പ്രതിജ്ഞ,ധീര രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന തുടങ്ങിയ അനുസ്മരണ പരിപാടികളോട് കൂടി ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു.കെ.പി.സി.സി സെക്രട്ടറി കെ.കെ.അബ്രഹാം പരിപാടി ഉദ്ഘാടനം ചെയ്തു.കോൺഗ്രസ്സ് സേവാദൾ ജില്ലാ പ്രസിഡന്റ് അനിൽ.എസ് നായർ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ്സ് ജില്ലാ ട്രഷറർ എൻ.എം വിജയൻ പ്രതിജ്ഞ വാചകം ചെല്ലി കൊടുത്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.എം വർഗ്ഗീസ് ക്വിറ്റ് ഇന്ത്യാ മുഖ്യ സന്ദേശം നൽകി.പി.എസ് ടോമി മലവയൽ, ബാബു പഴുപ്പത്തൂർ, ഷാജു ഐക്കര കുന്നത്ത്, സണ്ണി നെടുംകാലിൽ, ശ്രീജി ജോസഫ്, നിക്സൺ ജോർജ്ജ്,എൻ.കെ.അനിൽ കുമാർ,അജീൻ വർഗ്ഗീസ്സ്,സുപ്രിയ അനിൽ ,ശ്രീജ ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.

14കാരിയുടെ വീട്ടിൽ ഒളിച്ചുകയറി ലൈംഗിക അതിക്രമം; ഇതുകണ്ട മാതാപിതാൾക്ക് നേരെ ആക്രമണം, 19കാരൻ അറസ്റ്റിൽ
ആലപ്പുഴ: 14 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 19കാരൻ അറസ്റ്റിൽ. ആലപ്പുഴ വെൺമണിയിലാണ് സംഭവം. കല്ലിടാംകുഴിയിൽ തുണ്ടിൽ വീട്ടിൽ അച്ചുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി പ്രണയബന്ധത്തിലായ അച്ചു താൻ പ്രായപൂർത്തിയായാൽ വിവാഹം കഴിച്ചുകൊള്ളാമെന്ന്







