കഴിഞ്ഞദിവസത്തെ കനത്ത മഴയിൽ കൽപ്പറ്റ കൈനാട്ടി ജനറൽ ആശുപത്രിയുടെ സംരക്ഷണഭിത്തി റോഡിലേക്ക് ഇടിഞ്ഞുവീണു.വാഹനങ്ങൾ റോഡിൽ ഇല്ലാത്തതിനാൽ വൻ അപകടമാണ് ഇല്ലാതായത്.ഇന്നലെ ഉച്ചമുതൽ കൽപ്പറ്റയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്തത്. ഇതോടെ പലഭാഗങ്ങളിലും വ്യാപക നഷ്ടം ഉണ്ടായിട്ടുണ്ട്. ജനങ്ങൾ സ്ഥിരമായി കാൽനടയായി പോകുന്ന വഴി കൂടിയാണിത്. കഴിഞ്ഞദിവസവും സംരക്ഷണ ഭിത്തിയോട് തൊട്ടടുത്തുള്ള ഭാഗങ്ങൾ റോഡിലേക്ക് നിലംപൊത്തിയിരിക്കുന്നു.
സംരക്ഷണ ഭിത്തിയുടെ പകുതിയിൽ അധികവും ഇടിഞ്ഞ് വീണതിനാൽ ബാക്കി ഭാഗവും ഏതുസമയവും തകർന്നു വീഴുന്ന സ്ഥിതിയാണ്.
സംരക്ഷണഭിത്തിയോട് താഴെയുള്ള വഴിയിൽ സഞ്ചരിക്കുന്ന കാൽനടയാത്രക്കാർക്കും അപകട ഭീഷണിയുണ്ട്.

ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്, വാർഡൊന്നിന് 60,000 രൂപ; നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്. വാർഡൊന്നിന് 60,000 രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലം പ്രസിഡന്റും വാർഡ് പ്രസിഡന്റും ചേർന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക സൂക്ഷിക്കേണ്ടത്. ഇതിൽ