സെക്സിൽ സ്ത്രീകൾക്ക് ഇഷ്ടം ഇക്കാര്യങ്ങൾ; മനസ്സിലാക്കിയാൽ ലൈംഗിക ബന്ധം ഉഷാറാവും

പലപ്പോഴും ലൈംഗികതയെ കുറിച്ചുള്ള അപര്യാപ്തമായ അറിവ് പങ്കാളികള്‍ക്കിടയില്‍ വലിയ മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. സെക്സില്‍ ചില പ്രാഥമിക കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ‘ലേഡീസ് ഫസ്റ്റ്’ എന്ന തിയറിയാണ് സെക്സില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അത് മനസിലാക്കിയാല്‍ തന്നെ ലൈംഗിക ജീവിതം ഏറെ സുന്ദരമാകും. ലൈംഗിക ബന്ധത്തില്‍ എപ്പോഴും സ്ത്രീകള്‍ക്ക് മുൻഗണന നല്‍കണം. സെക്സ് കൂടുതല്‍ സമയം നീണ്ടുനില്‍ക്കാൻ അത് സഹായിക്കും.

പുരുഷന് അതിവേഗം രതിമൂർച്ഛ ഉണ്ടാകും. എന്നാല്‍, സ്ത്രീകളില്‍ രതിമൂർച്ഛ സംഭവിക്കാൻ വളരെ അധികം സമയം വേണം. അതുകൊണ്ട് സ്ത്രീകള്‍ക്ക് രതിമൂർച്ഛ ഉണ്ടാകാൻ പുരുഷൻ സഹായിക്കുകയാണ് വേണ്ടത്. 49 ശതമാനം സ്ത്രീകള്‍ മാത്രമേ ലിംഗയോനീസംഭോഗത്തിലൂടെ രതിമൂർച്ഛയിലെത്താറുള്ളൂ. ബാക്കി ഭൂരിപക്ഷം പേരും മറ്റു പല മാർഗങ്ങളിലൂടെയാണു തൃപ്തി നേടുന്നത്. ലിംഗയോനീസംഭോഗത്തിലൂടെ മാത്രമാണ് സ്ത്രീകള്‍ രതിമൂർച്ഛ നേടുന്നതെന്ന തെറ്റിദ്ധാരണ പുരുഷൻമാർ മാറ്റിയെടുക്കുകയാണ് ആദ്യം വേണ്ടത്.

രതിമൂർച്ഛയ്ക്കു ശേഷം പുരുഷൻ ക്ഷീണിതനാകുന്നതു സ്വഭാവികമാണ്. ഉടൻ തന്നെ മറ്റൊരു സംഭോഗത്തിന് ഒരുങ്ങാൻ അവനു കഴിയില്ല. ഒരു കൗമാരക്കാരന് മിനിറ്റുകളും ഒരു അമ്ബതുകാരനു മണിക്കൂറുകളും അതിനായി വേണ്ടി വരും. എന്നാല്‍, സ്ത്രീകള്‍ക്ക് ഇത്തരത്തിലൊന്നില്ല. ഒരു തവണ രതിമൂർച്ച നേടിയതിനു ശേഷവും അവള്‍ക്കു മറ്റൊരു രതിമൂർച്ഛയിലേക്കു പെട്ടെന്നു പോകാൻ കഴിയും. ഭൂരിപക്ഷം പേർക്കും വിശ്രമമെടുക്കാതെ തന്നെ അടുത്ത ബന്ധപ്പെടലിലേക്കു പോകാനാകും.

ലിംഗപ്രവേശം എപ്പോള്‍ വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതും സ്ത്രീകളാണ്. അവള്‍ക്ക് വേണ്ടത്ര ലൈംഗികപരമായി ഉണർവ് ലഭിച്ച ശേഷം മാത്രമേ ലിംഗപ്രവേശം നടത്താവൂ. യോനിയിലെ നനവും സ്തനഞെട്ടുകളുടെ വികാസവും ലിംഗപ്രവേശത്തിനുള്ള യോനീസന്നദ്ധത കാണിക്കുമെങ്കിലും അവള്‍ നല്‍കുന്ന സൂചനകള്‍ക്കനുസൃതമായി ലിംഗപ്രവേശം സംഭവിക്കുന്നതാണു നല്ലത്.ഫോർപ്ലേയ്ക്ക് സെക്സില്‍ വലിയ പ്രാധാന്യമുണ്ട്. രതിമൂർച്ഛ ജീവിതത്തിലൊരിക്കല്‍ പോലും നേടിയിട്ടില്ലാത്ത സ്ത്രീകളില്‍ നടത്തപ്പെട്ട സർവേ പ്രകാരം അവരുടെ പങ്കാളി ബന്ധപ്പെടലിനു മുൻപ് വേണ്ടത്ര രതിപൂർവകേളികളില്‍ ഏർപ്പെടുന്നില്ല എന്നു തുറന്നു പറഞ്ഞു.

ലിംഗസ്വീകരണത്തിനു വേണ്ടത്ര നനവുണ്ടാക്കാൻ സ്ത്രീക്ക് ഫോർപ്ലേ കൂടിയേ തീരൂ. ഫോർപ്ലേ കൂടാതെ സ്ത്രീയില്‍ രതിമൂർച്ഛ സംഭവിക്കുക വളരെ വിരളമാണെന്നു തന്നെ പറയാം. സ്ത്രീയില്‍ രതിമൂർച്ഛ സംഭവിക്കണമെന്ന് ഉറപ്പു വരുത്തണമെങ്കില്‍ ഫോർപ്ലേ നിർബന്ധമാണെന്ന് പഠനങ്ങള്‍ പറയുന്നു. പത്ത് മിനിറ്റ് മുതല്‍ 25 മിനിറ്റ് വരെ ഫോർപ്ലേയില്‍ ഏർപ്പെടണമെന്നാണ് ശരാശരി കണക്ക്. ഫോർപ്ലേയില്ലാത്ത ലൈംഗിക വേഴ്ചകള്‍ സ്ത്രീകളെ ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടിക്കുന്നുണ്ടെന്നാണ് പഠനങ്ങളില്‍ വ്യക്തമാകുന്നത്.

മമ്മൂട്ടിയുടെ ജീവിതം ഇനി പാഠപുസ്തകം; സിലബസിൽ ഉൾപ്പെടുത്തി

നടൻ മമ്മൂട്ടിയുടെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും. രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ മമ്മൂട്ടി ഇടം പിടിച്ചത്. ബോര്‍ഡ്

ലൈംഗിക ഉദേശ്യമില്ലാതെ ‘ഐ ലവ് യൂ’ എന്ന് പറയാം, കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി

മുബൈ: ലൈംഗിക ഉദേശ്യത്തോടെ അല്ലാതെ ‘ഐ ലവ് യൂ’ എന്ന് പറയുന്നത് പീഡന കുറ്റമായി കാണാനാകില്ലായെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് നിര്‍ണായക വിധി. ജസ്റ്റിസ്

മൈക്ക് കണ്ണിൽകൊണ്ടു, ‘എന്താ മോനെ ഇതൊക്കെ’ പ്രകോപിതനാകാതെ പ്രതികരിച്ച് മോഹൻലാൽ

സംസ്ഥാനത്ത് ജിഎസ്ടി അടയ്ക്കുന്ന സിനിമാതാരങ്ങളില്‍ ഒന്നാംസ്ഥാനം നേടിയിരിക്കുകയാണ് മോഹന്‍ലാല്‍. ജിഎസ്ടി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ പുരസ്‌കാരം വാങ്ങാന്‍ നടന്‍ എത്തിയിരുന്നു. ഇപ്പോഴിതാ പുരസ്‌കാരം സ്വീകരിച്ച് മടങ്ങുന്നതിനിടയില്‍ കണ്ണില്‍ മൈക്ക് കൊണ്ടപ്പോഴുണ്ടായ നടന്റെ പ്രതികരണം

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശം ; മുഖ്യമന്ത്രി

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഫീസുകള്‍ കയറിയിറങ്ങാതെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാനാണ് കെ-സ്മാര്‍ട്ട് പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചതെന്നും അതിന്റെ ലക്ഷ്യത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ജീവനക്കാര്‍ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സേവനങ്ങള്‍

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ന്യൂനമർദ്ദം നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ 6 വരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി പ്രവചനം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *