മഡ്‌ ഫെസ്റ്റിന് ജൂലൈ ആറിന് തുടക്കമാവും

സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ മഡ്‌ ഫെസ്റ്റിന് ജൂലൈ ആറ് മുതല്‍ തുടക്കമാവും. ജില്ലയിലെ മൂന്ന് താലൂക്കുകൾ കേന്ദ്രീകരിച്ച് മത്സരങ്ങള്‍ നടക്കും. മഡ്‌ ഫെസ്റ്റിന്റെ ഭാഗമായി മഡ് ഫുട്ബോള്‍, മഡ് കബഡി, മഡ്‌ വോളിബോള്‍, മഡ് ഹാന്റ്‌ റസ്ലിങ്, മണ്‍സൂണ്‍ ട്രക്കിങ്, മണ്‍സൂണ്‍ ക്രിക്കറ്റ്, സൈക്ലിങ്, മണ്‍സൂണ്‍ മാരത്തോണ്‍ എന്നിവ സംഘടിപ്പിക്കും. മാനന്തവാടി താലൂക്കിലെ മത്സരങ്ങള്‍ വളളിയൂര്‍കാവ് അമ്പലത്തിനോട്‌ ചേര്‍ന്ന വയലിലും, ബത്തേരിയില്‍ സപ്ത റിസോര്‍ട്ടിന് സമീപത്തും, വൈത്തിരി താലൂക്കിലെ മത്സരങ്ങള്‍ കാക്കവയലിലുമാണ് നടത്തുന്നത്. മഴക്കാല വിനോദ സഞ്ചാരം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പും, ഡി.ടി.പി.സിയും ചേര്‍ന്നാണ് മഡ്‌ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

മണ്‍സൂണ്‍ മാരത്തോണ്‍, മഡ് ഫുട്ബോള്‍ (മാനന്തവാടി താലൂക്ക് മത്സരം), മഡ്‌ വോളിബോള്‍ മത്സരം (ജില്ലാതലമത്സരം)–7593892957.
മഡ് ഫുട്ബോള്‍ (വൈത്തിരി താലൂക്ക് മത്സരം), മഡ് ഫുട് ബോള്‍ (ട്രേഡ്മത്സരം), മഡ് ഫുട്ബോള്‍(ജില്ലാതലമത്സരം), മഡ് ഫുട്ബോള്‍ (സംസ്ഥാനതലമത്സരം)-7593892961.
മണ്‍സൂണ്‍ ക്രിക്കറ്റ്, മഡ് പഞ്ചഗുസ്തി, മഡ്‌വടംവലി (ജില്ലാതലമത്സരം),മഡ്കബഡി -7593892954.
മഡ് ഫുട്ബോള്‍മത്സരം(ബത്തേരിതാലൂക്ക് മത്സരം)-7593892960.
മണ്‍സൂണ്‍ ട്രക്കിംഗ്-7593892954.
കയാക്കിംഗ്മത്സരം-7593892952.

മമ്മൂട്ടിയുടെ ജീവിതം ഇനി പാഠപുസ്തകം; സിലബസിൽ ഉൾപ്പെടുത്തി

നടൻ മമ്മൂട്ടിയുടെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും. രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ മമ്മൂട്ടി ഇടം പിടിച്ചത്. ബോര്‍ഡ്

ലൈംഗിക ഉദേശ്യമില്ലാതെ ‘ഐ ലവ് യൂ’ എന്ന് പറയാം, കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി

മുബൈ: ലൈംഗിക ഉദേശ്യത്തോടെ അല്ലാതെ ‘ഐ ലവ് യൂ’ എന്ന് പറയുന്നത് പീഡന കുറ്റമായി കാണാനാകില്ലായെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് നിര്‍ണായക വിധി. ജസ്റ്റിസ്

മൈക്ക് കണ്ണിൽകൊണ്ടു, ‘എന്താ മോനെ ഇതൊക്കെ’ പ്രകോപിതനാകാതെ പ്രതികരിച്ച് മോഹൻലാൽ

സംസ്ഥാനത്ത് ജിഎസ്ടി അടയ്ക്കുന്ന സിനിമാതാരങ്ങളില്‍ ഒന്നാംസ്ഥാനം നേടിയിരിക്കുകയാണ് മോഹന്‍ലാല്‍. ജിഎസ്ടി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ പുരസ്‌കാരം വാങ്ങാന്‍ നടന്‍ എത്തിയിരുന്നു. ഇപ്പോഴിതാ പുരസ്‌കാരം സ്വീകരിച്ച് മടങ്ങുന്നതിനിടയില്‍ കണ്ണില്‍ മൈക്ക് കൊണ്ടപ്പോഴുണ്ടായ നടന്റെ പ്രതികരണം

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശം ; മുഖ്യമന്ത്രി

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഫീസുകള്‍ കയറിയിറങ്ങാതെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാനാണ് കെ-സ്മാര്‍ട്ട് പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചതെന്നും അതിന്റെ ലക്ഷ്യത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ജീവനക്കാര്‍ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സേവനങ്ങള്‍

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ന്യൂനമർദ്ദം നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ 6 വരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി പ്രവചനം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.