കൽപ്പറ്റ: അന്താരാഷ്ട്ര ഒളിംപിക് ദിനത്തിൽ 50 km സൈക്കിൾ റൈഡ് നടത്തി.
ജില്ലാ ഒളിംപിക് അസോസിയേഷനും, വയനാട് ബൈക്കേഴ്സ് ക്ലബ്ബും സംയുക്തമായാണ് റൈഡ് സംഘടിപ്പിച്ചത്. പങ്കെടുത്ത മുഴുവൻ മെമ്പർമാരും ഒളിംപിക് പ്രതിജ്ഞ എടുത്തു. ഏഷ്യൻ മെഡൽ ജേതാവ് അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു. ഒളിംപിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി സലീം കടവൻ, വയനാട് ബൈക്കേഴ്സ് ക്ലബ്ബ് പ്രസിഡൻ്റ് Dr: സാജിദ്, സെക്രട്ടറി ഷൈജൽ കുന്നത്ത്, ആരിഫ് എന്നിവർ സംസാരിച്ചു. കൽപ്പറ്റയിൽ നിന്ന് ആരംഭിച്ച് മീനങ്ങാടി, പച്ചിലക്കാട്, കൽപ്പറ്റ റൂട്ടിലൂടെ 50 km റൈഡ് നടത്തുകയുണ്ടായി.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ







