ലോക ഒളിമ്പിക്സ് ദിനാചരണത്തിന്റെ ഭാഗമായി കൽപ്പറ്റ എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിലെത്തിയ ഒളിമ്പിക്സ് താരം ടി ഗോപി, ഏഷ്യൻ അത്‌ലറ്റിക്സ് മീറ്റ് താരം ടി അബൂബക്കർ എന്നിവർക്ക് സ്വീകരണം നൽകി. 2016, 2020 ഒളിമ്പിക്സുകളിൽ മാരത്തോൺ ഇനത്തിൽ ഭാരതത്തെ പ്രതികരിച്ച കായികതാരമാണ് ടി ഗോപി. ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ 400 മീറ്ററിൽ മെഡൽ ജേതാവാണ് ടി അബൂബക്കർ. ഇരുവർക്കും സ്കൂൾ പ്രിൻസിപ്പാൾ എ കെ ബാബു പ്രസന്നകുമാർ ഉപഹാരം നൽകി. യോഗത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻറ് സലിം കടവൻ അധ്യക്ഷത വഹിച്ചു. ടി സതീഷ് കുമാർ, എ ഡി ജോൺ, പി കെ രാജീവ് തുടങ്ങിയവർ സംസാരിച്ചു.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ