ഒ ആർ കേളു സത്യപ്രതിഞ്ഞ ചെയ്‌ത് അധികാരമേറ്റു. രാജ് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ചുമതലയേറ്റത് പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രിയായി. സത്യപ്രതിജ്ഞക്ക് വയനാട്ടിൽനിന്ന് ഇടത് ഘടക കക്ഷി നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ