ശ്രേയസ് കാര്യമ്പാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണവും, എസ്. എസ്. എൽ. സി., പ്ലസ് ടു വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. യൂണിറ്റ് ഡയറക്ടർ
ഫാ. മാത്യു പാലക്കപ്രായിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി.യു.പൗലോസ് അധ്യക്ഷത വഹിച്ചു. സി ഡി ഒ ലെയോണ ബിജു,വിമല,പുഷ്പ എന്നിവർ സംസാരിച്ചു.ടിഷ്യു കൾച്ചർ വാഴ, പച്ചക്കറി വിത്ത് എന്നിവ വിതരണം ചെയ്തു.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ







