അജപാലന – സാമൂഹ്യ- ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ ശ്രദ്ധേയമായ പങ്കു വഹിക്കുന്നവർക്ക് ബത്തേരി രൂപതാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത നൽകുന്ന പുരസ്ക്കാരമായ *സഭാ താരം* ബഹുമതിക്ക് മാനന്തവാടി മേഖലയിലെ കൊയിലേരി ഇടവകാംഗം ഷാജി കൊയിലേരി അർഹനായി. രൂപതയിലെ മലങ്കര കാത്തലിക്ക് അസോസിയേഷൻ്റെ ജനറൽ സെക്രട്ടറിയായി മൂന്നര വർഷത്തിലേറെ പ്രവർത്തിക്കുന്ന ഷാജി ഒരു ജീവകാരുണ്യ പൊതു പ്രവർത്തകൻ കൂടിയാണ്. കൊയിലേരി ഉദയ വായനശാലയുടെ സെക്രട്ടറിയായി രണ്ട് പതിറ്റാണ്ട് പിന്നിടുന്ന അദ്ദേഹം ഭവന പദ്ധതികൾ / നിർദ്ദനരായ പെൺകുട്ടികളുടെ വിവാഹം നൂറുകണക്കിന് വൃക്ക രോഗികൾക്ക് നിരവധി സഹായങ്ങൾ , കിടപ്പ് രോഗികൾക്ക് അന്നവും മരുന്നും പദ്ധതികൾ, തുടങ്ങി എണ്ണ മറ്റ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു. നിലവിൽ മാനന്തവാടി കോ -ഓപ്പറേറ്റീവ് പ്രസിലെ ജീവനക്കാരനാണ്. കൊയിലേരി സെൻ്റ് മേരീസ് ഇടവക ദേവാലയത്തിൽ നൽകിയ അനുമോദനം വികാരി ഫാദർ വർഗ്ഗീസ് മറ്റ മന ആമുഖ സന്ദേശം നൽകി. മുൻ എസ്.പി. പ്രിൻസ് അബ്രാഹാം പൊന്നാട അണിയിച്ച് ആദരിച്ചു..
ജൂലൈ 3 ന് ബത്തേരി ശ്രേയസ് ഓഡിറ്റോറിയത്തിൽ വെച്ച് സഭയുടെ ഔദ്യോഗിക അംഗീകാരം ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ് നൽകും.
കണ്ണൂർ ജില്ലയിലെ തിരുമേനി ജോൺ കളിയ്ക്കലും, ബത്തേരി താലൂക്കിലെ വത്സ ജോസും സഭാതാരമായി അവാർഡുകൾ ഏറ്റുവാങ്ങും.

അമിത ക്ഷീണം, ഓക്കാനം..ഈ സൂചനകള്‍ അവഗണിക്കരുത്; വൃക്കരോഗത്തിന്‍റെ ലക്ഷണമാകാം
ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒന്നാണ് വൃക്ക. വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായാല്‍ അത് നമ്മുടെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കും. മൂത്രത്തിന്റെ ഉത്പാദനം, ധാതുക്കളെ സന്തുലിതമാക്കുക, രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുക, ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കാന്‍ സഹായിക്കുക, അസ്ഥികളെ







