ലോക ചരിത്രത്തിലെ ഏറ്റവും മനോഹരമായ ആത്മഹത്യാദൃശ്യങ്ങൾ; 70 വർഷം മുമ്പെടുത്ത ഈ ഫോട്ടോയുടെ പ്രത്യേകതകൾ വായിക്കാം

എഴുപതു വർഷം കഴിഞ്ഞിട്ടും ആത്മഹത്യയെ ചിത്രീകരിച്ച ചിത്രങ്ങളില്‍ ചരിത്രത്തില്‍ ഏറ്റവും സുന്ദരവും ,പ്രശസ്തവും ആയി ഇന്നും നിലനില്‍ക്കുന്നത് റോബർട്ട്‌ വൈല്‍സ് എന്ന ഛായാഗ്രഹണ വിദ്യാർഥി എടുത്ത ഒരു ചിത്രമാണ് . ചിത്രത്തില്‍ ഉള്ളത് ഇരുപത്തിമൂന്ന് വയസ്സുകാരിയായ എവ്‌ലിൻ മക്കേല്‍. 1947 മെയ്‌ ഒന്നാം തിയതി എമ്ബയർ സ്റ്റേറ്റ് ബില്‍ഡിംഗില്‍ നിന്നും എടുത്തു ചാടി ആത്മഹത്യ ചെയ്തു മിനുട്ടുകള്‍ക്കകം എടുത്ത ചിത്രമാണിത്.

ബില്‍ഡിംഗില്‍ നിന്നും ചാടിയ എവ്ലിൻ ചെന്ന് പതിച്ചത് ഒരു ലിമോസിൻ കാറിന്റെ മുകളിലായിരുന്നു. ഇവരുടെ ജീവിതത്തെക്കുറിച്ചോ, അവരുടെ അവസാന മണിക്കൂറുകളെക്കുറിച്ചോ ഒരുപാട് അന്വേഷണങ്ങള്‍ നടന്നുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഒന്നും അധികം ലഭ്യമല്ല. എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന് വരെ ഇന്നും ആർക്കും കൃത്യമായി അറിയില്ല. എവ്ലിൻ ശാന്തമായി ഉറങ്ങുകയാണ് എന്ന് വരെ തോന്നിപ്പോകുന്ന ഈ ചിത്രത്തില. പക്ഷെ എത്ര വിനാശകരമായിരുന്നു ആയിരത്തിനാല്‍പതു അടി ഉയരത്തില്‍ നിന്നുള്ള അവരുടെ വീഴ്ച എന്നത് കാറിന്റെ തകർന്ന ചില്ലും, ചുളുക്കിയ മെറ്റല്‍ ഷീറ്റിന്റെ റൂഫും കാണിയ്ക്കുന്നു.

ശരീരം പിന്നീട് നീക്കാൻ ശ്രമിച്ചപ്പോള്‍ പല കഷ്ണങ്ങളായി അടർന്നു പോന്നു എന്ന് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.എവ്ലിൻ്റെ ബാല്യകാലത്തെ അമ്മ ഹെലെൻ അവരുടെ കുടുംബത്തെ ഉപേക്ഷിച്ചു പോയിരുന്നു. അതിന്റെ കാരണങ്ങള്‍ ഇന്നും അവ്യക്തമാണ് . അതിനു ശേഷം അച്ഛൻ ഒറ്റയ്ക്കാണ് evelynയും സഹോദരങ്ങളെയും വളർത്തിയത്‌. ഹൈ സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ആർമിയില്‍ ചേർന്ന എവ്ലിൻ യുദ്ധാനന്തരം ആർമിയിലെ ജോലി ഉപേക്ഷിച്ചു . ആർമിയില്‍ നിന്നും വന്നതിനു ശേഷം തന്റെ യൂണിഫോം കത്തിച്ചിരുന്നു എന്നു റിപ്പോർട്ട്‌ ചെയപ്പെട്ടിട്ടുണ്ട് . പിന്നീടു ന്യൂ യോർകില്‍ തന്റെ സഹോദരന്റെ ഒപ്പം താമസിച്ചുകൊണ്ട് ഒരു സ്ഥാപനത്തില്‍ ബുക്ക്‌ കീപ്പർ ആയി ജോലിയില്‍ പ്രവേശിച്ചു .

ഈ സമയം എയർ ഫോർസില്‍ ഉണ്ടായിരുന്ന ബാരി റോഡ്സ് എന്നാ ചെറുപ്പക്കാരനുമായി Evelynറ്റെ വിവാഹം 1947 ജൂണില്‍ നടത്താൻ നിശ്ചയിച്ചു. ഏപ്രില്‍ മുപ്പതിന് ബാരിയുടെ പിറന്നാള്‍ ആഘോഷത്തിനു എവ്ലിൻ ഈസ്റ്റണില്‍ എത്തി. പിറ്റേ ദിവസം രാവിലെ തിരിച്ചു ന്യൂ യോർക്കിലെയ്ക്ക് ഏഴു മണിയുടെ ട്രെയിനില്‍ എവ്ലിൻ യാത്ര തിരിച്ചു . യാത്ര പറയുമ്ബോള്‍ എവ്ലിൻ വിവാഹം നടക്കാൻ പോകുന്ന ഏതൊരു പെണ്‍കുട്ടിയെ പോലെ ഏറെ സന്തോഷവതി ആയിരുന്നു എന്ന് ബാരി ഓർമിയ്ക്കുന്നു . പിന്നീടുള്ള അറുപത്തിയാറ് മൈല്‍ ദൂരമുള്ള രണ്ടു മണിക്കൂർ നീണ്ട യാത്രയില്‍ എവ്ലിന്റെ മനസ്സിനു എന്ത് സംഭവിച്ചു എന്ന് ആർക്കും അറിയില്ല, ഇനി ഒരിയ്ക്കലും അറിയാനും കഴിയില്ല.

ഒൻപതു മണിയ്ക്ക് സ്റ്റേഷനില്‍ എത്തിയ എവില്യൻ തൊട്ടടുത്ത സ്ട്രീറ്റിലെ ഗോവർണോർ ക്ലിന്റോൻ ഹോട്ടലില്‍ ചെന്ന് ആത്മഹത്യാ കുറിപ്പെഴുതി. അതിനു ശേഷം എമ്ബയർ സ്റ്റേറ്റ് ബില്‍ഡിംഗിലെയ്ക്ക് നടന്നു. പത്തര മണിയ്ക്ക് എണ്‍പത്തിയാറാം നിലയിലെ ഒബ്സെവേഷൻ ഡോക്കിലെയ്ക്കുള്ള ടിക്കറ്റ്‌ എടുത്തു. പത്തു മിനുട്ടിന് ശേഷം അവൾ എന്നെന്നേയ്ക്കുമായി തന്റെ ജീവിതം അവസാനിപ്പിച്ചു. പോലീസ് കണ്ടെടുത്ത എവ്ലിന്റെ ബാഗില്‍ നിന്നും മേയ്ക്ക് അപ്പ്‌ കിറ്റും, ഫാമിലി ഫോട്ടോസും, ഒരു കറുത്ത പോക്കറ്റ്‌ബുക്കില്‍ നിന്നും ആത്മഹത്യാകുറിപ്പും ലഭിച്ചു.

ഇതായിരുന്നു ആ കുറിപ്പ്: “എന്റെ കുടുംബത്തിനകത്തോ പുറത്തോ ഉള്ള ആരും എന്റെ ഒരു ഭാഗവും കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ ശരീരം ദഹിപ്പിച്ച്‌ നശിപ്പിക്കുമോ? ഞാൻ നിങ്ങളോടും എന്റെ കുടുംബത്തോടും അതിനായി അപേക്ഷിക്കുന്നു – എനിക്കായി ഒരു സേവനമോ എനിക്കായി ഒരു സ്മരണയോ വേണ്ട. ജൂണില്‍ അവനെ വിവാഹം കഴിക്കാൻ എന്റെ പ്രതിശ്രുത വരൻ എന്നോട് ആവശ്യപ്പെട്ടു. ആർക്കും നല്ലൊരു ഭാര്യയെ ഉണ്ടാക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. എന്റെ അച്ഛനോട് പറയൂ, എനിക്ക് എന്റെ അമ്മയുടെ പ്രവണതകള്‍ വളരെ കൂടുതലാണ്….

കുറിപ്പില്‍ എവില്യൻ ആഗ്രഹിച്ച പോലെ ശരീരം കല്ലറയില്‍ അടക്കാതെ ദഹിപ്പിച്ചു. ബാരി ഫ്ലോറിഡയിലേയ്ക്കു താമസം മാറി. അയാള്‍ പിന്നീടു ഒരിയ്ക്കലും വിവാഹം ചെയ്തില്ല. ലൈഫ് മാഗസിനില്‍ ആണ് വൈല്‍സ് എടുത്ത ചിത്രം ആദ്യമായി പ്രസിദ്ധീകരിച്ചത്.പിന്നീട് ഒരുപാട് മാധ്യമങ്ങളില്‍ ഈ ചിത്രം പുനപ്രസിദ്ധീകരിയ്ക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തമായ ഒരു ചിത്രമായി റോബർട്ട്‌ വൈല്‍സിന്റെ ഈ ഫോട്ടോ മാറി. അദ്ധേഹത്തിന്റെ ജീവിതത്തില്‍ പ്രസിദ്ധീകരിയ്ക്കപ്പെട്ട ഏക ചിത്രം evelyn ആണ്. മരണത്തിന്റെ ഭീകരതയും ശാന്തതയും സമന്വയിയ്ക്കപ്പെട്ട ഈ ചിത്രം ഏറ്റവും മനോഹരമായ ആത്മഹത്യ(The Most Beautiful Suicide) എന്നറിയപ്പെടുന്നു.

ചുമ മരുന്ന് കഴിച്ച് മരണം: മധ്യപ്രദേശിൽ മരിച്ച ഭൂരിഭാഗം കുട്ടികളെയും പരിശോധിച്ച ക്ലിനികിലെ ഡോക്‌ടറെ അറസ്റ്റ് ചെയ്‌തു.

ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടറെ അറസ്റ്റ് ചെയ്തു. മരിച്ച ഭൂരിഭാഗം കുട്ടികളെയും പരിശോധിച്ച ക്ലിനിക്കിലെ ഡോക്ടർ പ്രവീൺ സോണിയാണ് അറസ്റ്റിലായത്. മധ്യപ്രദേശിൽ മാത്രം 11 കുട്ടികളാണ് ഇതുവരെ മരിച്ചത്. ഡോ.പ്രവീൺ

ബസില്‍ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ജീവനക്കാരെ സ്ഥലം മാറ്റിയ സംഭവം; നടപടി റദ്ദാക്കി കെഎസ്ആര്‍ടിസി എംഡി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ കുപ്പിവെള്ളം സൂക്ഷിച്ച സംഭവത്തില്‍ ജീവനക്കാരെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി. കെഎസ്ആര്‍ടിസി എംഡിയാണ് നടപടി റദ്ദാക്കിയത്. ജീവനക്കാരിലെ അമര്‍ഷം കണക്കിലെടുത്താണ് തീരുമാനം. മൂന്ന് ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. ഇവര്‍ ജോലിയില്‍

തെരുവുനായയ്ക്കെതിരായ നാടകത്തിനിടെ കലാകാരനെ നായ കടിച്ചു; നാടകത്തിന്‍റെ ഭാഗമെന്ന് കരുതി പ്രതികരിക്കാതെ കാണികൾ

കണ്ണൂര്‍: കണ്ടക്കൈയില്‍ തെരുവുനായ ശല്യത്തിനെതിരായ നാടകത്തിനിടെ നായയുടെ ആക്രമണം. മയ്യില്‍ കണ്ടക്കൈപ്പറമ്പ് കൃഷ്ണപിള്ള വായനശാല ഞായറാഴ്ച്ച രാത്രി എട്ടിന് സംഘടിപ്പിച്ച ‘പേക്കോലം’ എന്ന ഏകാംഗനാടത്തിന്റെ അവതരണത്തിനിടെയാണ് കലാകാരനെ നായ കടിച്ചത്. നാടക പ്രവര്‍ത്തകന്‍ കണ്ടക്കൈയിലെ

സമത്വജ്വാല തെളിയിച്ചു.

മാനന്തവാടി:ജി.വി.എച്ച്.എസ്.എസ്. മാനന്തവാടി “ഹൃദ്യം ” എൻ.എസ് .എസ് ദ്വിദിന സഹവാസ ക്യാമ്പിൻ്റെ ഭാഗമായി സമത്വജ്വാല തെളിയിച്ചു. മാനന്തവാടി ഗാന്ധി പാർക്കിൽ വച്ച് നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സി . കെ. രത്നവല്ലി സമത്വ

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി

അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം

പൾസ് എമർജൻസി കാവും മന്ദം യൂണിറ്റിന് പുതിയ നേതൃത്വം

കാവുംമന്ദം: ജീവകാരുണ്യ രംഗത്ത് കാവും മന്ദം പ്രദേശത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന പൾസ് എമർജൻസി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ (സെക്രട്ടറി), മുസ്തഫ വി

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.