എസ്.എസ്.എല്‍.സി, സിബിഎസ്ഇ, ഐ.സി.എസ്.ഇ, ഐ.എസ്.ഇ പരീക്ഷകളിലും പ്ലസ്ടു പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കിയ വിമുക്തഭടന്മാരുടെ/വിധവകളുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി സ്റ്റേറ്റ് സിലബസിലുള്ളവര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും സിബിഎസ്ഇ, ഐ.സി.എസ്.ഇ, ഐ.എസ്.ഇ എന്നിവയില്‍ മൊത്തത്തില്‍ 90 ശതമാനം മാര്‍ക്കും നേടിയിരിക്കണം. അപേക്ഷകര്‍ സര്‍വീസ് പ്ലസ് പ്ലാറ്റ്‌ഫോം മുഖേന ഓഗസ്റ്റ് 31 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടാം.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ







