കൽപ്പറ്റ : യുജിസി നെറ്റ് നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ദേശീയ കമ്മിറ്റി പാർലിമെന്റിലേക്ക് നടത്തിയ മാർച്ചിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ ഉൾപ്പെടെയുള്ള നേതാക്കന്മാരെ ക്രൂരമായി പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡണ്ട് അമൽ ജോയ്,ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീജിത്ത് കുപ്പാടിത്തറ, ജില്ലാ ജില്ലാ ജനറൽ സെക്രട്ടറിമാരായ ഹർഷൽ കോന്നാടാൻ, ബിൻഷാദ് കെ ബഷീർ, നിയോജകമണ്ഡലം പ്രസിഡണ്ട് ഡിന്റോ ജോസ്,രോഹിത് ബോധി,ലിന്റോ കുര്യാക്കോസ്, മുഹമ്മദ് ഫെബിൻ,ആഷിക് വൈത്തിരി ബാദുഷ മുട്ടിൽ, ജസ്വിൻ പടിഞ്ഞാറത്തറ, രമ്യ ജയ പ്രസാദ്, മുബരീഷ്,അയ്യർ രോഹിത് ശശി, അർജുൻ ദാസ്, ബേസിൽ സാബു എന്നിവർ നേതൃത്വം നൽകി

ശ്രേഷ്ഠ കാതോലിക്ക ബാവ ആഗസ്റ്റ് 23 ന് വയനാട്ടിൽ: സ്വീകരണത്തിന് ഒരുങ്ങി മലബാർ
കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ആഗസ്റ്റ് 23ന് മലബാർ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ്